കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഷ് സീനിയറിന്റെ ശവമഞ്ചം എത്തിക്കാന്‍ ഔദ്യോഗിക വിമാനം വിട്ടുനല്‍കി ഡൊണാള്‍ഡ് ട്രംപ്‌

Google Oneindia Malayalam News

വാഷിങ്ടണ്‍: അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡ്ബ്ല്യൂ ബുഷിന് ആദരവുമായി ഡൊണാള്‍ഡ് ട്രംപ്. ബുഷിന്റെ ശവമഞ്ചം ടെക്‌സാസില്‍ നിന്ന് തലസ്ഥാനമായ വാഷിങ്ടണിലേക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണില്‍ എത്തിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

<strong>ഇമേജ് മാറിയ പിണറായിയും യതീഷ് ചന്ദ്രയും; വിവാദങ്ങളില്‍ വീണ മോഹന്‍ലാല്‍, 2018 ലെ വാര്‍ത്താതാരങ്ങള്‍</strong>ഇമേജ് മാറിയ പിണറായിയും യതീഷ് ചന്ദ്രയും; വിവാദങ്ങളില്‍ വീണ മോഹന്‍ലാല്‍, 2018 ലെ വാര്‍ത്താതാരങ്ങള്‍

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന ജി20 ഉച്ചകോടിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ ചരിത്രത്തിലെ മഹത്തായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായത്. ഈ നഷ്ടം വ്യക്തിപരമായും ഏറെ വിഷമിപ്പിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

trump

ബുധനാഴ്ച്ചയാണ് ബുഷ് സീനിയറിന്റെ ശവമടക്ക് നിശ്ചയിച്ചിരിക്കുന്നത്. അന്നേദിവസം അമേരിക്കയില്‍ ദേശീയ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍കിന്‍സണ് രോഗം ബാധിച്ച് വര്‍ഷങ്ങളായി വീല്‍ ചെയറിലായിരുന്ന ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ പത്തോടെയാണ് മരണപ്പെട്ടത്.

English summary
Trump Sending His Presidential Plane To Fly HW Bush Casket To Washington
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X