കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെയും അനുസരിക്കാനാവില്ല!! പാരീസ് ഉച്ചകോടിയില്‍ നിന്ന് അമേരിക്ക വിട്ടുനിൽക്കുമെന്ന് സൂചന

Google Oneindia Malayalam News

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിൻമാറിയേക്കുമെന്ന് സൂചന. അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയേക്കുമെന്നും ഉടൻ തന്നെ ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകുമെന്നും അമേരിക്കൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് ഏറ്റവുമധികം കാർബണ്‍ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക.

നേരത്തെ ജി7 രാജ്യങ്ങളില്‍ നിന്നുണ്ടായ സമ്മർദ്ദത്തെ തുടർന്ന് ട്രംപിന്‍റെ നിലപാട് മയപ്പെട്ടിരുന്നുവെങ്കിലും അമേരിക്കയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ബാധിക്കുന്നതാണ് കരാറിലെ വ്യവസ്ഥകളെന്നാണ് ട്രംപ് ഉന്നയിക്കുന്ന വാദം. 2025 ആകുന്നതോടെ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിന്‍റെ തോത് 28ശതമാനമാക്കി കുറയ്ക്കുമെന്ന് അമേരിക്ക നേരത്തെ ഉറപ്പുനൽകിയിരുന്നു.

trump-26

എന്നാൽ ട്രംപിന്‍റെ നിലപാടിൽ അണുവിട വ്യത്യാസമുണ്ടാകില്ലെന്ന സൂചനയാണ് അമേരിക്കൻ മാധ്യമങ്ങൾ നൽകുന്നത്. അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് പുറത്തുപോകുന്നത് അന്താരാഷ്ട്ര തലത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കും.

English summary
President Donald Trump is still undecided but leaning toward withdrawing the United States from the landmark Paris climate agreement, White House officials said Wednesday, a move that would honor a campaign vow but risk rupturing global alliances and disappointing both environmentalists and corporate titans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X