കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയാര്‍ത്ഥികള്‍ പടിക്ക് പുറത്ത്; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ മതില്‍; ട്രംപ് തുടങ്ങി

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ബുധനാഴ്ചയാണ് ഉത്തരവില്‍ ഒപ്പുവച്ചത്.

  • By Jince K Benny
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45ാം പ്രസിഡന്റായി അവരോധിതനായ ഡോണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പില്‍ താന്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും മറന്നിട്ടില്ലെന്ന് തെളിയിക്കുകയാണ്. അതും അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍. ദേശീയ വാദം ഉയര്‍ത്തിപ്പിടിച്ചായിരുന്നു അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ ട്രംപ് അഭിമുഖീകരിച്ചത്. അതിനെതിരെ അമേരിക്കന്‍ ജനതയില്‍ നിന്നും പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ തന്റെ നിലപാടില്‍ ഉറച്ച് നിന്ന ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയം നേടുകയായിരുന്നു.

അധികാരത്തിലെത്തിയ ട്രംപ് മുന്‍ഗണന നല്‍കിയതും താന്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച് ദേശീയതാ വാദത്തിന് തന്നെ. അനധികൃത കുടിയേറ്റവും അഭയാര്‍ത്ഥി പ്രവാഹവും തടയുന്നതിനുള്ള നടപടികളാണ് ആദ്യം ആരംഭിച്ചത്. മെക്‌സിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കിയിരിക്കുന്നതും.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ബുധനാഴ്ചയാണ് ഉത്തരവില്‍ ഒപ്പുവച്ചത്.

ഒപ്പുവച്ചു

നധികൃത കുടിയേറ്റം തടയുന്നതിനായി മെകിസിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. മതില്‍ നിര്‍മാണത്തിനുള്ള ഘടന രൂപകല്പന ചെയ്യാനായി ഫെഡറല്‍ ഫണ്ടിന് നിര്‍ദേശം നല്‍കുന്ന ഉത്തരവിലാണ് ബുധനാഴ്ച പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്.

രണ്ട് ഉത്തരവുകള്‍

രാജ്യത്ത് വന് ചലനം സൃഷ്ടിക്കുന്ന രണ്ട് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്. ഒന്ന് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനും മറ്റൊന്ന് അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം തടയുന്നതിനും.

അമേരിക്കയിലും പ്രതിഷേധം

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നീക്കത്തില്‍ യുഎസില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കുടിയേറ്റ പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന്‌ന്യൂയോര്‍ക്ക് മേയര്‍ വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ക്കിടിയില്‍ ബോധവത്ക്കരണം

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ആഭ്യന്തര സമാധാനം തകര്‍ക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നാണ് പൊതുവികാരം. കുടിയേറ്റക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുമെന്ന് ട്രംപ് വിരുദ്ധരും പ്രഖ്യാപിച്ചിട്ടുണ്ട്.

32000 കിലോമീറ്റര്‍ മതില്‍

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 3200 കിലോമിറ്ററാണ് മതില്‍ പണയുക. ഇതിനുള്ള ചെലവ് മെക്‌സിക്കോ സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മതില്‍ നിര്‍മാണത്തിന് ചെലവാക്കിയ മുഴുവന്‍ പണവും ഈടാക്കാനാണ് തീരുമാനം.

ഒരു മതിലിനും പണം നല്‍കില്ല

ട്രംപിന്റെ മതില്‍ നിര്‍മാണത്തിന് പണം നല്‍കില്ലെന്ന് മെക്‌സിക്കോ വ്യക്തമാക്കിക്കഴിഞ്ഞു. ഒരു മതില്‍ നിര്‍മാണത്തിനും പണം നല്‍കില്ലെന്ന് മെക്‌സിക്കോ പ്രസിഡന്റ് എന്‌റിക് പെന നീറ്റോ പറഞ്ഞു. മതിലുകളില്‍ താന്‍ വിശ്വസിക്കുന്നില്ല, ഇത് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിര്‍മാണം ഉടന്‍

മതില്‍ നിര്‍മാണം മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.

മെക്‌സിക്കന്‍ പ്രസിഡന്റിന് ക്ഷണം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മെക്‌സിക്കന്‍ പ്രസിഡന്റ് എന്‌റിക് പെന നീറ്റോയെ ജനുവരി 31ന് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ സന്ദര്‍ശനം സംബന്ധിച്ച് യാതൊരു പരാമാര്‍ശങ്ങളും മെക്‌സിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

English summary
Trump Signs Directive To Start Border Wall With Mexico, Ramp Up Immigration Enforcement. "We are going to restore the rule of law in the United States," Trump said. "As soon as we can physically do it," Trump said when asked when construction would begin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X