• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ ആണി ഒബാമയുടെ നെഞ്ചില്‍; ഒബാമ കെയര്‍ നിര്‍ത്തലാക്കി

വാഷിംഗ്ടണ്‍: പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ ഒപ്പ് ഒബാമ കെയറിന് അന്ത്യം കുറിയ്ക്കുന്നതിന്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറിലാണ് ട്രംപ് ഉദ്ഘാടന പരേഡിന് ശേഷം ആദ്യം ഒപ്പുവച്ചത്.

അഫോര്‍ഡബിള്‍ കെയര്‍ ആക്ട് എന്ന ഒബാമാ കെയര്‍ നിര്‍ത്തലാക്കുന്നതിനുള്ള പ്രമേയത്തിന് നേരത്തെ യുഎസ് പ്രതിനിധി സഭയും അംഗീകാരം നല്‍കിയിരുന്നു. പുതിയ ഉത്തരവില്‍ ഒപ്പുവച്ചതോടെ ഒബാമാ കെയറുമായി ബന്ധപ്പെട്ട് നടത്തിവരുന്ന എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദേശം നല്‍കി.

സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യത

ആരോഗ്യമേഖലയില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പിലാക്കിയ ഒബാമാ കെയര്‍ രാജ്യത്തിന് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുവെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണം.

തിരഞ്ഞെടുപ്പ് വാദ്ഗാനം

തിരഞ്ഞെടുപ്പ് വാദ്ഗാനം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ തന്നെ അധികാരത്തിലെത്തിയാല്‍ ഒബാമാ കെയര്‍ നിര്‍ത്തലാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ആരോഗ്യമേഖലയ്ക്ക് എന്തുസംഭവിയ്ക്കും

ആരോഗ്യമേഖലയ്ക്ക് എന്തുസംഭവിയ്ക്കും

അമേരിക്കയുടെ ആരോഗ്യമേഖലയെ അട്ടിമറിയ്ക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം പദ്ധതി പുനഃരവതരിപ്പിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ പിന്നീട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

 ആശങ്കയോടെ ജനങ്ങള്‍

ആശങ്കയോടെ ജനങ്ങള്‍

അമേരിക്കയിലെ ഒരു കോടി പത്തുലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ഒബാമാ കെയറിന്റെ ഗുണഭോക്താക്കള്‍. അമേരിക്കയില്‍ ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് അനിവാര്യമാണെന്നിരിക്കെ 2010 മാര്‍ച്ച് 23ന് നിലവില്‍ വന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ട് ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ എണ്ണം കുത്തനെ കുറയ്ക്കുന്നതിന് സഹായിച്ചു. ഇതിനൊപ്പം സബ്‌സിഡികള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ചികിത്സാ രംഗത്തെ ചെലവ് കുറയ്ക്കുന്നതിന് സഹായകമായി.

 പദ്ധതികള്‍

പദ്ധതികള്‍

അടിയന്തര ചികിത്സ ലഭ്യമാക്കല്‍, ആശുപത്രിയില്‍ കിടത്തി ചികിത്സ, വ്യക്തിഗതവും കുടുംബാംഗങ്ങള്‍ക്കുള്ളതുമായ ചികിത്സ, 30 മുതല്‍ ഒരു വര്‍ഷം വരെയുള്ള പ്ലാനുകള്‍ എന്നിവയാണ് ചെറിയ കാലഘട്ടത്തിലേയ്ക്കുള്ള ഒബാമാ കെയര്‍ സേവനങ്ങള്‍.

ഒബാമാ കെയര്‍സേനവനങ്ങള്‍

ഒബാമാ കെയര്‍സേനവനങ്ങള്‍

ഒപി, പ്രിവന്റീവ് കെയര്‍, ലാബ് ടെസ്റ്റിംഗ്, എമര്‍ജന്‍സി റൂം വിസിറ്റ്, കിടത്തി ചികിത്സ, പ്രസവാനന്തര ശുശ്രൂഷ, ആരോഗ്യ ചികിത്സ, പുനരവധിവാസ ചികിത്സ എന്നിവയും ഒബാമാ കെയറിന്റെ പരിധിയില്‍ വരുന്ന സേവനങ്ങളാണ്.

ആ സ്വപ്‌നം പൊലിഞ്ഞു

ആ സ്വപ്‌നം പൊലിഞ്ഞു

മുഴുവന്‍ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുന്ന ഒബാമാ കെയര്‍ പദ്ധതി കൊണ്ടുവരുമെന്നത് 2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമാ മുന്നോട്ടുവച്ച വാദ്ഗാനമായിരുന്നു. സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയായിരുന്നു പദ്ധതിയുടെ പ്രഥമലക്ഷ്യം.

പണം എങ്ങനെ

പണം എങ്ങനെ

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്ന് അധിക നികുതി ഈടാക്കിയായിരുന്നു സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരുടെ ചികിത്സാ ചെലവ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വഹിക്കുകയും സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കുകയുമായിരുന്നു അവലംബിച്ചുവന്ന മാര്‍ഗ്ഗം.

English summary
President Donald Trump signed his first executive order on Friday in the Oval Office shortly after his inaugural parade ended, directing agencies to ease the regulatory burdens associated with Obamacare as the US Congress determines how to repeal and replace the health care law.President Donald Trump signed his first executive order on Friday in the Oval Office shortly after his inaugural parade ended, directing agencies to ease the regulatory burdens associated with Obamacare as the US Congress determines how to repeal and replace the health care law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more