കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മേഖലയിലെ ഇറാന്‍ ഇടപെടല്‍: സൗദി രാജാവുമായും ഖത്തര്‍ അമീറുമായും ട്രംപ് സംസാരിച്ചു

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളില്‍ ഇറാന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകള്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖത്തര്‍ അമീറുമായി അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച ചെയ്തത്.

ട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കുംട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കും

മേഖലയിലെ ഇറാന്റെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും അത് മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായും നേതാക്കള്‍ അഭിപ്രായപ്പെട്ടതായി വൈറ്റ്ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.

atar-arabie


അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് അമീറുമയി ഫോണില്‍ സംസാരിച്ചതായും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദത്തെ പ്രതിരോധിക്കുന്നതില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പരിശ്രമങ്ങളും നേതാക്കള്‍ വിലയിരുത്തി.

അതിനിടെ, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും ട്രംപ് സംസാരിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ അനൈക്യം, യമന്‍, സിറിയ ഉള്‍പ്പെടെയുള്ള മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ കിരീടാവകാശിയുമായി അദ്ദേഹം ചര്‍ച്ച ചെയ്തു. മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലെ ഭിന്നിപ്പും അസ്വാരസ്യവും അവസാനിക്കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ സൗദി അറേബ്യ മുന്‍ കൈ എടുക്കണമെന്നും ട്രംപ് പറഞ്ഞു.

കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍

English summary
Qatar Emir Sheikh Tamim bin Hamad Al Thani received a telephone call from Trump on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X