യുഎസ് സൈന്യം സിറിയയില്‍ തുടരാം; പക്ഷെ സൗദി പണം മുടക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് സൈന്യം സിറിയയില്‍ തുടരണമെങ്കില്‍ അതിനുള്ള ചെലവ് സൗദി വഹിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം തങ്ങള്‍ പൂര്‍ത്തീകരിച്ചതായും സിറിയയില്‍ നിന്ന് ഉടന്‍ പിന്മാറാനാണ് അമേരിക്കന്‍ സൈന്യം ഉദ്ദേശിക്കുന്നതെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈന്യം സിറിയയില്‍ തങ്ങുന്നതില്‍ സൗദിക്ക് വലിയ താല്പര്യമുണ്ടെന്നാണ് മനസ്സിലാകുന്നത്. അതിനുള്ള ചെലവ് സൗദി വഹിക്കുകയാണെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നും ട്രംപ് അറിയിച്ചു.
സിറിയയില്‍ നിന്ന് യു.എസ് സൈന്യം താമസിയാതെ പിന്മാറുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിനു പിന്നാലെ കുറച്ചുകാലത്തേക്ക് കൂടിയെങ്കിലും യു.എസ് സൈനിക സാന്നിധ്യം സിറിയയില്‍ വേണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ഇറാനിയന്‍ സ്വാധീനം തടുക്കാന്‍ അമേരിക്കന്‍ സൈന്യം അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലെന്നാണ് സൗദിയുടെ വാദം. ഇതിനുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ട്രംപിന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

അമേരിക്കന്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും താല്പര്യത്തിന് വിരുദ്ധമായാണ് സിറിയയില്‍ നിന്ന് സൈന്യം ഉടന്‍ പിന്മാറണമെന്ന ട്രംപിന്റെ നിലപാട്. സിറിയയ്ക്ക് വേണ്ടി പലകാര്യങ്ങളും അമേരിക്ക ചെയ്തതായും യു.എസ്സിനെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയ കാര്യമാണതെന്നും ഓഹായോവില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് പറഞ്ഞിരുന്നു. അതിന്റെ നേട്ടം അമേരിക്കയെക്കാള്‍ മറ്റു രാജ്യങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും ട്രംപ് പറയുകയുണ്ടായി.
ഇക്കാര്യം തന്നെയാണ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലും ട്രംപ് ആവര്‍ത്തിച്ചത്. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ സൈനിക ഇടപെടല്‍ മൂലം 7 ട്രില്യന്‍ ഡോളറാണ് അമേരിക്കയ്ക്ക് ചെലവായതെന്നും പകരം നാശവും മരണവും മാത്രമാണ് അമേരിക്കയ്ക്ക് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. ഇത് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications