കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സൈന്യം സിറിയയില്‍ തുടരാം; പക്ഷെ സൗദി പണം മുടക്കണമെന്ന് ട്രംപ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് സൈന്യം സിറിയയില്‍ തുടരണമെങ്കില്‍ അതിനുള്ള ചെലവ് സൗദി വഹിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം തങ്ങള്‍ പൂര്‍ത്തീകരിച്ചതായും സിറിയയില്‍ നിന്ന് ഉടന്‍ പിന്‍മാറാനാണ് അമേരിക്കന്‍ സൈന്യം ഉദ്ദേശിക്കുന്നതെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈന്യം സിറിയയില്‍ തങ്ങുന്നതില്‍ സൗദിക്ക് വലിയ താല്‍പര്യമുണ്ടെന്നാണ് മനസ്സിലാകുന്നത്. അതിനുള്ള ചെലവ് സൗദി വഹിക്കുകയാണെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നും ട്രംപ് അറിയിച്ചു.

സൗദി രാജാവുമായും ഖത്തര്‍ അമീറുമായും ട്രംപ് സംസാരിച്ചുസൗദി രാജാവുമായും ഖത്തര്‍ അമീറുമായും ട്രംപ് സംസാരിച്ചു

സിറിയയില്‍ നിന്ന് യു.എസ് സൈന്യം താമസിയാതെ പിന്‍മാറുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിനു പിന്നാലെ കുറച്ചുകാലത്തേക്ക് കൂടിയെങ്കിലും യു.എസ് സൈനിക സാന്നിധ്യം സിറിയയില്‍ വേണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ഇറാനിയന്‍ സ്വാധീനം തടുക്കാന്‍ അമേരിക്കന്‍ സൈന്യം അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലെന്നാണ് സൗദിയുടെ വാദം. ഇതിനുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ട്രംപിന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

uss-trump

അമേരിക്കന്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും താല്‍പര്യത്തിന് വിരുദ്ധമായാണ് സിറിയയില്‍ നിന്ന് സൈന്യം ഉടന്‍ പിന്‍മാറണമെന്ന ട്രംപിന്റെ നിലപാട്. സിറിയയ്ക്ക് വേണ്ടി പലകാര്യങ്ങളും അമേരിക്ക ചെയ്തതായും യു.എസ്സിനെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയ കാര്യമാണതെന്നും ഓഹായോവില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് പറഞ്ഞിരുന്നു. അതിന്റെ നേട്ടം അമേരിക്കയെക്കാള്‍ മറ്റു രാജ്യങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും ട്രംപ് പറയുകയുണ്ടായി.

ഇക്കാര്യം തന്നെയാണ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലും ട്രംപ് ആവര്‍ത്തിച്ചത്. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ സൈനിക ഇടപെടല്‍ മൂലം 7 ട്രില്യന്‍ ഡോളറാണ് അമേരിക്കയ്ക്ക് ചെലവായതെന്നും പകരം നാശവും മരണവും മാത്രമാണ് അമേരിക്കയ്ക്ക് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. ഇത് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍

ട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കുംട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കും

English summary
US President Donald Trump has said that Saudi Arabia might have to pay if it wants continuing US presence in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X