കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് വെറും 33 ദിനം... ട്രംപിന് വെള്ളിടി പോലെ കൊവിഡ്; അമേരിക്കന്‍ തിരഞ്ഞെടുപ്പ് എന്താകും

Google Oneindia Malayalam News

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കൊടുത്തില്ലെന്നത് മാത്രമല്ല, അതിനെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത ആളാണ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുകളേയും ട്രംപ് തള്ളിപ്പറഞ്ഞിരുന്നു. എന്തായാലും ഒടുവില്‍ ട്രംപും ഭാര്യ മെലാനിയയും കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് പോസിറ്റീവ്അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് പോസിറ്റീവ്

രാഷ്ട്ര നേതാക്കള്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമായൊന്നും അല്ല. എന്നാല്‍ അമേരിക്കയില്‍ ഇപ്പോള്‍ അത് പോലെ അല്ല കാര്യങ്ങള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുറ്റത്തെത്തിയപ്പോള്‍ ആണ് റിപ്പബ്ലിക്കന്‍സിന്റെ സ്ഥാനാര്‍ത്ഥിയായ ട്രംപിന് രോഗബാധയുണ്ടായിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇനി സംഭവിക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്... പരിശോധിക്കാം...

ഒരുമാസം മാത്രം

ഒരുമാസം മാത്രം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി 33 ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 3 ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ട്രംപിനെതിരെ സര്‍വ്വായുധങ്ങളുമേന്തിയാണ് ഡെമോക്രാറ്റുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

കൊവിഡ് മുഖ്യ പ്രചാരണം

കൊവിഡ് മുഖ്യ പ്രചാരണം

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്ന് കൊവിഡ് തന്നെ ആയിരുന്നു. ട്രംപിന്റെ നിരുത്തരവാദപരമായ സമീപനമാണ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എന്നാണ് ഡെമോക്രാറ്റുകളുടെ പ്രചാരണം.

ട്രംപ് പോസിറ്റീവ്

ട്രംപ് പോസിറ്റീവ്

കൊവിഡ് പോസിറ്റീവ് ആയതോടെ ട്രംപിന് ഇനി പ്രചാരണത്തില്‍ എത്രത്തോളം സജീവമാകാന്‍ പറ്റും എന്നത് നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് സംവാദങ്ങളിലെ പ്രകടനം അമേരിക്കയില്‍ ഏറെ നിര്‍ണായകമാണ്. അതുകൊണ്ട് ട്രംപിന്റെ സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഈ രോഗബാധ എന്ന് ഉറപ്പിച്ച് പറയാം.

ലക്ഷണങ്ങളില്ലെങ്കില്‍ തന്നേയും

ലക്ഷണങ്ങളില്ലെങ്കില്‍ തന്നേയും

ട്രംപ് കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാക്കിയില്ല എന്ന് വയ്ക്കാം. എങ്കില്‍ പോലും അദ്ദേഹത്തിന് പ്രചാരണ പരിപാടികളില്‍ നിന്ന് പിന്‍മാറേണ്ടി വരും. എത്ര നാള്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരും എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

അസുഖം രൂക്ഷമായാല്‍

അസുഖം രൂക്ഷമായാല്‍

74 വയസ്സുണ്ട് ഡൊണാള്‍ഡ് ട്രംപിന്. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുക പ്രായമായവരെയാണ്. കൊവിഡ് ബാധ ട്രംപിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍, അത് ഒരുപക്ഷേ തിരഞ്ഞെടുപ്പിനെ തന്നെ ബാധിച്ചേക്കാം. ട്രംപിന് മത്സരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും ഉയരും.

മൂന്ന് സംവാദങ്ങള്‍ കൂടി

മൂന്ന് സംവാദങ്ങള്‍ കൂടി

പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദങ്ങളില്‍ ഒന്ന് മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. സെപ്തംബര്‍ 29 ന് ക്ലെവ്‌ലാന്‍ഡില്‍ വച്ചായിരുന്നു ഇത്. ഇനി ഒക്ടോബര്‍ 7, ഒക്ടോബര്‍ 15, ഒക്ടോബര്‍ 22 തീയ്യതികളിലായി മൂന്ന് സംവാദങ്ങള്‍ കൂടി നടക്കേണ്ടതുണ്ട്. ഇതിന്റെ ഭാവി എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രാഷ്ട്രീയ തിരിച്ചടി

രാഷ്ട്രീയ തിരിച്ചടി

ഇനി, രോഗ ബാധ ട്രംപിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ അത് അദ്ദേഹത്തിനുണ്ടാക്കുന്ന രാഷ്ട്രീയ തിരിച്ചടി വളരെ വലുതാണെന്നാണ് വിലയിരുത്തുന്നത്. ട്രംപ് പുച്ഛിച്ച് തള്ളിയ രോഗം അദ്ദേഹത്തെ തന്നെ കീഴ്‌പ്പെടുത്തുന്നു എന്നത് രാഷ്ട്രീയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

ട്രംപിന്റെ പ്രവചനം

ട്രംപിന്റെ പ്രവചനം

കൊറോണവൈറസ് ഇതാ അപ്രത്യക്ഷമാകാന്‍ പോകുന്നു എന്നായിരുന്നു ട്രംപിന്റെ പ്രവചനം. അടുത്തിടയും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് അത് മാത്രമാണ്. കൊവിഡ് നിയന്ത്രണവിധേയമാണെന്നും അമേരിക്ക കൊവിഡിനെ ചുറ്റിവരിഞ്ഞുകളഞ്ഞു എന്നും ഒക്കെ അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും രാജ്യത്തെ പ്രതിദിന മരണനിരക്ക് ആയിരത്തില്‍ നില്‍ക്കുകയാണ്.

ബൈഡനെ പരിഹസിച്ചതും

ബൈഡനെ പരിഹസിച്ചതും

മാസങ്ങളോളം മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച് നടന്ന ആളാണ് ട്രംപ്. അപൂര്‍വ്വമായി മാത്രമാണ് പിന്നീടും മാസ്‌ക് ധരിച്ചത്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെ മാസ്‌ക് ധരിക്കുന്നതിന് പരിഹസിക്കുക പോലും ചെയ്തിരുന്നു ഡൊണാള്‍ഡ് ട്രംപ്.

English summary
Trump tests positive for Coroanvirus: What will happen in UN Presidential Election?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X