കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കോയ്ക്ക് ട്രംപിന്റെ ഭീഷണി; അമേരിക്കന്‍ സൈന്യത്തിനാരെയും പേടിയില്ല!!!

കുടയിറ്റക്കാരേയും മയക്കുമരുന്ന് കടത്തുകാരെയും നിയന്ത്രിച്ചില്ലെങ്കില്‍ മെക്‌സിക്കോയിലേക്ക് പട്ടാളത്തെ അയക്കുമെന്ന് ട്രംപ്.

  • By Jince K Benny
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കുടിയേറ്റക്കാരേയും അഭായിര്‍ത്ഥികളേയും രാജ്യത്ത് നിന്നും പുറത്താക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ലോകവ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയാണ്. ഇതിനിടെ അയല്‍രാജ്യമായ മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നുള്ള ട്രംപിന്റെ പ്രഖ്യപാനം മെക്‌സിക്കോയുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ വിള്ളലുണ്ടാക്കി. അതിന് പിന്നാലെയാണ് മെക്‌സിക്കോയ്ക്ക് ഭീഷണിയുമായി ട്രംപ് എത്തിയിരിക്കുന്നത്.

മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റവും മയക്കുമരുന്ന് കടത്തും നിയന്ത്രിച്ചില്ലെങ്കില്‍ പട്ടാളത്തെ ഇറക്കും എന്നായിരുന്നു ട്രംപിന്റെ ഭീഷണി. മെക്‌സിന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. രേഖകള്‍ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങള്‍ക്കാകുന്നില്ലെങ്കില്‍!!!

കുടിയേറ്റക്കാരെയും മയക്ക് മരുന്ന് കടത്തും തടയാന്‍ മെക്‌സിക്കോയ്ക്കാകുന്നില്ലെങ്കില്‍ തങ്ങളുടെ സൈന്യം തയാറാണെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റവും മയക്ക്മരുന്ന് കടത്തും തടയണമെന്ന് ആവശ്യമാണ് പ്രധാനമായും ഫോണ്‍ സന്ദേശത്തില്‍ ട്രംപ് ഉദ്ദേശിച്ചത്.

അമേരിക്കന്‍ സൈന്യത്തിനാരെയും പേടിയില്ല

മെക്‌സിക്കന്‍ സൈന്യം കള്ളക്കടത്തുകാരെയും അക്രമികളേയും കണ്ട് ഭയന്നിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈന്യം അങ്ങനെയല്ല ആ പേടിയില്ലെന്നും ട്രംപ് അറിയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഡ് ഹോംബ്‌റെസ്

കുടിയേറ്റക്കാരേയും മയക്കുമരുന്ന് കടത്തുകാരേയും വിശേഷിപ്പിക്കാന്‍ ട്രംപ് ഉപയോഗിച്ച് പദം. എന്നാല്‍ സംഭാഷണത്തില്‍ ഇത്തരത്തില്‍ വിശേഷിപ്പിച്ചത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുമ്പും ഉപയോഗിച്ചുരുന്നു

ട്രംപ് ഇതേ പദം മുമ്പും ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് സംവാദത്തിനിടെയായിരുന്നു അത്. കുടിയറ്റക്കാരേയും അതിര്‍ത്തിയില്‍ മയക്കുമരുന്ന് കടത്തുനനവരേയും ഉദ്ദേശിച്ചായിരുന്നു ആ പരാമര്‍ശം.

ഫോണ്‍ സംഭാഷണം നടന്നിട്ട് ഒരാഴ്ച

മെക്‌സിക്കന്‍ പ്രസിഡന്റിനെ ഒരാഴ്ച മുമ്പാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 27നായിരുന്നു ഫോണ്‍ സംഭാഷണം നടന്നത്.

കാര്യക്ഷമമായ സംഭാഷണം

കാര്യക്ഷമമായ സംഭാഷണമാണ് ട്രംപുമായി നടന്നതെന്ന് മെക്‌സിക്കന്‍ പര്‌സിഡന്റ് എറിക് പെന നീറ്റോ പ്രതികരിച്ചു. ഈ വിഷയത്തില്‍ പൊതുവായി പ്രസ്തവാന നടത്തില്ലെന്ന് ട്രംപ് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സന്ദര്‍ശനം റദ്ദാക്കി

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള തീരുമാനത്തില്‍ ട്രംപ് ഒപ്പുവച്ചതോടെ ജനുവരി 26ന് നടത്താനിരുന്ന അമേരിക്കന്‍ സന്ദര്‍ശനം മെക്‌സിക്കന്‍ പ്രസിഡന്റ് റദ്ദാക്കിയിരുന്നു. മെക്‌സിക്കന്‍ മതിലിന്റെ ചെലവ് മെക്‌സിക്കോ സര്‍ക്കാരില്‍ നിന്നും ഈടാക്കാനുമായിരുന്നു ട്രംപിന്റെ നടപടി.

ഭീഷണി തള്ളി മന്ത്രാലയം

ട്രംപ് മെക്‌സിക്കോയ്‌ക്കെതിരെ ഭീഷണി മുഴക്കിയെന്നത് മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. കാര്യക്ഷമമായ ഒരു സംഭാഷണമാണ് ഇരുവരും തമ്മില്‍ നടന്നതെന്നും അവര്‍ പറഞ്ഞു.

English summary
President Donald Trump threatened in a phone call with his Mexican counterpart to send U.S. troops to stop "bad hombres down there" unless the Mexican military does more to control them. "You aren't doing enough to stop them. I think your military is scared. Our military isn't, so I just might send them down to take care of it", Trump said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X