കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയെ ആക്രമിച്ച് നശിപ്പിക്കും: ഭീഷണിയുമായി ട്രംപ്, ഇറാനും കണക്കിന് വിമര്‍ശനം!!

ഐക്യരാഷ്ട്രസഭയിലെ കന്നിപ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയില്‍ ശത്രുക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ലോകം ദുഷ്ടശക്തികളില്‍ ഭീഷണി നേരിടുന്നുണ്ടെന്നും അത്തരക്കാരെ അമര്‍ച്ച ചെയ്യാന്‍ യുഎന്‍ മുന്‍കയ്യെടുക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലാണ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയിലെ കന്നിപ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

ഐക്യരാഷ്ട്രസഭയിലെ കന്നിപ്രസംഗത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തരകൊറിയയ്ക്ക് പുറമേ ഇറാന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങളേയും ട്രംപ് ശക്തമായി വിമര്‍ശിച്ചു. വെനസ്വേലയിലെ സര്‍ക്കാര്‍ അതിക്രമങ്ങളുടെ പേരിലാണ് വെനസ്വേല വിമര്‍ശിക്കപ്പെടുന്നത്. അതിക്രമങ്ങള്‍ അമേരിക്കയ്ക്ക് ഏറെക്കാലം കണ്ടുനില്‍ക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 ഭീഷണി ആരെല്ലാം

ഭീഷണി ആരെല്ലാം

ഇറാനും ഉത്തരകൊറിയയും ലോകത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും ഭീകരര്‍ക്കൊപ്പം ആണവായുധങ്ങളുള്ള രാജ്യങ്ങളും ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. ഭീകരരെ പിന്തുണയ്ക്കുന്ന ഇറാന്‍റെ നടപടികളും ലോകരാജ്യങ്ങളുടേയും യുഎന്നിന്‍റെയും മുന്നറിയിപ്പ് മറികടന്ന് ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയയുടെ നീക്കങ്ങളെയുമാണ് ട്രംപ് വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.

 ആക്രമിച്ച് നശിപ്പിക്കും

ആക്രമിച്ച് നശിപ്പിക്കും

ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് ഉന്നിന്‍റെ നടപടി ആത്മഹത്യാപരമാണെന്നും വിശേഷിപ്പിച്ചു. തങ്ങളെയും സഖ്യരാജ്യങ്ങളെയും രക്ഷിക്കേണ്ടിവന്നാല്‍ ഉത്തരകൊറിയയെ നശിപ്പിക്കുമെന്നാണ് ട്രംപ് മുഴക്കിയിട്ടുള്ള ഭീഷണി. ഉത്തരകൊറിയയെ തെമ്മാടികളുടെ കൂട്ടമെന്നും ട്രംപ് വിശേഷിപ്പിച്ചു.

 സൈനിക ശേഷി ബോധ്യപ്പെടുത്തും

സൈനിക ശേഷി ബോധ്യപ്പെടുത്തും

അമേരിക്ക ദക്ഷിണ കൊറിയ സഖ്യത്തിന്‍റെ സൈനിക ശേഷി ഉത്തരകൊറിയയെ ബോധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സൈനികാഭ്യാസം നടത്തിയതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എഫ് 35 ബി സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും ബി 1 ബി ബോബര്‍ വിമാനങ്ങളും പറത്തിയാണ് മുന്നറിയിപ്പുകളും വിലക്കും മറികടന്നുള്ള ഉത്തരേന്ത്യന്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സൈനികാഭ്യാസത്തിന്‍റെ ചിത്രങ്ങളും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

 മുന്നറിയിപ്പില്‍ ഒതുങ്ങിയില്ല

മുന്നറിയിപ്പില്‍ ഒതുങ്ങിയില്ല

നേരത്തെ ഉത്തരകൊറിയ ആയുധ പരീക്ഷണം കൊണ്ട് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ മുന്നറിപ്പിയിപ്പ് നല്‍കിക്കൊണ്ട് ആഗസ്റ്റ് 31നും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ വട്ടമിട്ട് പറന്നിരുന്നു. എന്നാല്‍ അമേരിയ്ക്കും അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്തിക്കൊണ്ടുള്ള ആയുധപരീക്ഷണങ്ങളാണ് ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്.

ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ

ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ


ഉത്തരകാറിയയ്ക്ക് മേല്‍ പുതിയ ഉപരോധത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഉത്തരകൊറിയ ജപ്പാനെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

നാല് ദ്വീപുകളെ കടലില്‍ മുക്കും

നാല് ദ്വീപുകളെ കടലില്‍ മുക്കും

ജപ്പാന്‍ ഏറെക്കാലം തങ്ങള്‍ക്കരികില്‍ നിലനില്‍ക്കില്ലെന്നും ആര്‍ച്ചിപെലാഗോയിലെ നാല് ദ്വീപുകളെ ആണവായുധം കൊണ്ടാക്രമിച്ച് കടലില്‍ മുക്കുമെന്നാണ് ഉത്തരകൊറിയയുടെ പുതിയ ഭീഷണി. ഇതിനായി ജൂഷേ എന്ന അണുബോംബ് ഉപയോഗിക്കുമെന്നും കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

 യുഎസിനൊപ്പമെത്താന്‍

യുഎസിനൊപ്പമെത്താന്‍


അമേരിക്കയുടെ ആണവായുധ ശേഷിക്കൊപ്പമെത്തുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ അടിയന്തര യോഗത്തിന് ശേഷം ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളില്‍ അപലപിക്കുകയും ചെയ്തിരുന്നു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
President Donald Trump on Tuesday delivered a toughly worded defense of his "America first" foreign policy in his inaugural address to the United Nations and threatened to "totally destroy" North Korea if necessary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X