കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഭീഷണി നയം പലസ്തീന്‍ ജനതയോട് നടക്കില്ലെന്ന് നേതാക്കള്‍

  • By Desk
Google Oneindia Malayalam News

റാമല്ല: ഇസ്രായേലിന്റെ സമ്മദ്ദങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സഹായധനം റദ്ദ് ചെയ്യുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ഫലസ്തീനികളുടെ അടുത്ത ചെലവാകില്ലെന്ന് നേതാക്കള്‍. 'ഭീഷണിപ്പെടുത്തിയുള്ള ഈ രീതി ഫലസ്തീന്‍ ജനതയോട് നടക്കില്ല'- ഫലസ്തീന്‍ പ്രസിഡന്റ് മഹ്മദൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റുദൈന വ്യക്തമാക്കി.

യോഗയെ നെഞ്ചേറ്റിയ സൗദി വനിതക്ക് പത്മശ്രീയിലൂടെ ആദരംയോഗയെ നെഞ്ചേറ്റിയ സൗദി വനിതക്ക് പത്മശ്രീയിലൂടെ ആദരം

ജെറൂസലേം പ്രശ്‌നം പുണ്യഗേഹവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. മേഖലയിലെ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാന ബിന്ദുവാണത്. ലോകത്തിന്റെ മുഴുവന്‍ പണം ചെലവഴിച്ചാലും അത് വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ല- ട്രംപിന്റെ സഹായധനം വെട്ടിച്ചുരുക്കുമെന്ന ഭീഷണിയെക്കുറിച്ച് സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. ജെറൂസലേമിന്റെ കാര്യത്തില്‍ ചര്‍ച്ചയില്ലെങ്കില്‍ അമേരിക്കയോടും ചര്‍ച്ചയില്ല- അദ്ദേഹം തുറന്നടിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ വച്ച് ലോക സാമ്പത്തിക ഫോറത്തിനിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം, ഫലസ്തീനുള്ള ധനസഹായം നിര്‍ത്തലാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

donald

'ലക്ഷക്കണക്കിന് ഡോളറുകളാണ് സഹായധനമായി പലസ്തീന് നല്‍കുന്നത്. ഇത് ആരും മനസ്സിലാക്കുന്നില്ല. ഇസ്രായേലുമായി ഒന്നിച്ചിരുന്ന് പ്രശ്‌നപരിഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫലസ്തീന്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ ആ പണം നല്‍കില്ല- ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഏത് സഹായധനമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഫലസ്തീന്‍ അതോറിറ്റിക്ക് ഓരോ വര്‍ഷവും 40 കോടി ഡോളര്‍ സാമ്പത്തിക സഹായം അമേരിക്ക നല്‍കിവരുന്നുണ്ട്.

പലസ്തീനികള്‍ അമേരിക്കയെ അപമാനിച്ചതായും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മിഡിലീസ്റ്റ് സന്ദര്‍ശനവേളയില്‍ ഫലസ്തീനിലെത്തിയപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ച ഫലസ്തീന്‍ നേതാക്കളുടെ നടപടി അമേരിക്കയോടുള്ള തികഞ്ഞ അനാദരവായാണ് ഞങ്ങള്‍ കാണുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ ഒരു ജനതയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന താങ്കളുടെ നേതാവിനെ കാണാതിരുന്നത് അനാദരവ് കൊണ്ടല്ല; ഫലസ്തീനികളുടെ സ്വയം ആദരവ് കൊണ്ടാണെന്ന് ഫലസ്തീന്‍ നേതാവ് ഹനാന്‍ അശ്‌റാവി പ്രതികരിച്ചു. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കന്‍ അംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാനുമുള്ള അമേരിക്കയുടെ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു യു.എസ് വൈസ് പ്രസിന്റുമായുള്ള കൂടിക്കാഴ്ച ഫലസ്തീന്‍ നേതാക്കള്‍ വേണ്ടെന്ന് വച്ചത്. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നതാണ് ഫലസ്തീനികളുടെ കാലങ്ങളായുള്ള ആവശ്യം.

English summary
trump threats will not work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X