Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും!! കാശ്മീര്‍ വിഷയം ചര്‍ച്ച ആയേക്കും

ദില്ലി: ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3.45 നാകും ഇരുവരും കൂടിക്കാഴ്ച നടത്തുക. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ട്രംപിന്‍റെ പ്രതികരണത്തിന് പിന്നാലെ ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. നേരത്തേ കാശ്മീര്‍ വിഷയം സംബന്ധിച്ച് ട്രംപ് മോദിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

modi-trump2-

ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ കാശ്മീര്‍ വിഷയം ഇരുവരും ചര്‍ച്ച ചെയ്തേക്കും. ഇതു കൂടാതെ വ്യാപാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. കാശ്മീര്‍ വിഷയം സംബന്ധിച്ച് മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് നരേന്ദ്ര മോദിയേയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും ട്രംപ് നേരത്തേ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. നേരത്തേ ഒസാക്കയില്‍ വെച്ച് കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ യുഎസ് ഇടപെടലിനായി മോദി സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. സംഭവം വിവാദമായതോടെ ട്രംപിന്‍റെ വാദം ഇന്ത്യ തള്ളിയിരുന്നു.

ഞായറാഴ്ചയാണ് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്. ജി7ല്‍ അംഗമല്ല ഇന്ത്യ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിക്ക് എത്തിയത്. ഉച്ചക്കോടിക്കിടെ മറ്റ് ലോക നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ഞായറാഴ്ച നരേന്ദ്രമോദി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും ചര്‍ച്ച നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+