കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയക്ക് ഇപ്പോഴും ചൈനയുടെ സഹായം? യുഎന്നിന്റെ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങൾ ചൈന വിഴുങ്ങി

എൻ ഏർപ്പെടുത്തിയ രണ്ടു സുപ്രധാന നിർദേശങ്ങൾ ചൈന ഇനിയും നടപ്പിലാക്കിയിട്ടില്ല.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉത്തര കൊറിയയ്ക്കുമേൽ ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധം പൂർണ്ണമായും നടപ്പിലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായി ചൈനയുടെ സഹായം തേടുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. യുഎൻ ഏർപ്പെടുത്തിയ രണ്ടു സുപ്രധാന നിർദേശങ്ങൾ ചൈന ഇനിയും നടപ്പിലാക്കിയിട്ടില്ല.

china

അടുത്ത മാസം നടക്കുന്ന ചൈന പര്യടനത്തിൽ ട്രംപ് ഈ ആവശ്യം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ അറിയിക്കുമെന്നു വെറ്റ്ഹൗസ് വ്യത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നവംബർ മൂന്നാം മുതൽ 14 വരെയാണ് ട്രംപിന്റെ വിദേശ സന്ദർശനം . ചൈനയെ കൂടാതെ ജപ്പാൻ, ദഷിണ കൊറിയ,വിയറ്റ്നാം, ഫിലിപ്പീൻസ് എന്നാ രാജ്യങ്ങളും സന്ദർശിക്കും.

വിജയ് ക്രിസ്ത്യാനിയല്ല, പിതാവ് ചന്ദ്രശേഖരന്റെ വെളിപ്പെടുത്തൽ, വിമർശകരുടെ വായടപ്പിച്ചത് ആ ചോദ്യം?വിജയ് ക്രിസ്ത്യാനിയല്ല, പിതാവ് ചന്ദ്രശേഖരന്റെ വെളിപ്പെടുത്തൽ, വിമർശകരുടെ വായടപ്പിച്ചത് ആ ചോദ്യം?

 മെർസൽ വിവാദം കത്തുന്നു, മതവികാരം വ്രണപ്പെടുത്തുന്നു, വിജയിക്കെതിരെ കേസ്, ലക്ഷ്യം കുരുക്കുക തന്നെ ? മെർസൽ വിവാദം കത്തുന്നു, മതവികാരം വ്രണപ്പെടുത്തുന്നു, വിജയിക്കെതിരെ കേസ്, ലക്ഷ്യം കുരുക്കുക തന്നെ ?

ലക്ഷ്യം ഉത്തരകൊറിയ

ലക്ഷ്യം ഉത്തരകൊറിയ

ഉത്തരകൊറിയയെ ലോക രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായി ഉത്തരകൊറിയയോട് ഏറ്റവും അടുത്തു നിൽക്കുന്ന ചൈനയുടെ സഹായം തേടുന്നത്.

 ചൈനയുമായി വ്യാപാര ബന്ധം

ചൈനയുമായി വ്യാപാര ബന്ധം

ചൈനയുമായി അടുത്ത വ്യാപാര ബന്ധമാണ് ഉത്തരകൊറിയയ്ക്കുള്ളത്. ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് തുണിത്തരങ്ങളുടെ ഇറക്കുമതി. ഉത്തരകൊറിയയില്‍ നിന്നുള്ള ഇരുമ്പ്, കല്‍ക്കരി, കടല്‍വിഭവങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കും ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുഎന്നിന്റെ ഉപരോധം നടപ്പിലാക്കി

യുഎന്നിന്റെ ഉപരോധം നടപ്പിലാക്കി

ഉത്തരകൊറിയയ്ക്ക മേൽ ഐക്യരാഷ്ട്രസഭ ചുമർത്തിയ നിയന്ത്രണങ്ങൾ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ടെന്നു ചൈനീസ് സർക്കാർ വ്യക്തമാക്കുന്നുണ്ട്. 90 ശതമാനം നിയന്ത്രണങ്ങളും നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ടെന്നു ചൈന അറിയിച്ചിട്ടുണ്ട്.

 സുപ്രധാന നിർദേശങ്ങൾ ചൈന വിഴുങ്ങി

സുപ്രധാന നിർദേശങ്ങൾ ചൈന വിഴുങ്ങി

90 ശതമാനം നിയന്ത്രണങ്ങളും ഉത്തരകൊറിയക്കു മേൽ ചൈന നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും രണ്ടു പ്രധാന നിർദേശങ്ങൾ ഇതുവരെ പാലിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളും ഐകകണ്ഠ്യേന ആംഗീകരിച്ച നിർദേശങ്ങൾ ഉടൻ തന്നെ ചൈനയും നടപ്പിലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

 ചൈനയയേയും പ്രശ്നത്തിലാക്കുന്നു

ചൈനയയേയും പ്രശ്നത്തിലാക്കുന്നു

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം ചൈനയേയും പ്രശ്നത്തിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചൈനയും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നത്.

 ഉത്തരകൊറിയയെ തകർക്കും

ഉത്തരകൊറിയയെ തകർക്കും

അടിക്കടിയുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണം ലോകരാജ്യങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ചിരിച്ചിരിക്കുകയാണ്. ഇനിയും പരീക്ഷണങ്ങൾ തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്ന് ട്രംപ് വെല്ലുവിളിച്ചിട്ടുണ്ട്.

English summary
U.S. President Donald Trump will urge President Xi Jinping to make good on his commitments to pressure North Korea when he visits China next month, a senior White House official said on Monday, stepping up a strategy to have Beijing help rein in Pyongyang.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X