കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ആണവ കരാറില്‍ തീരുമാനം ഉടനെയെന്ന് ട്രംപ്; എന്തായിരിക്കും തീരുമാനം?

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: ഇറാന്‍ ആണവ കരാറില്‍ തന്റെ തീരുമാനം 'വളരെ പെട്ടെന്ന്' തന്നെയുണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. കരാറിന്റെ ഭാവിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് 'നിങ്ങള്‍ക്കത് വളരെ പെട്ടെന്നു തന്നെ അറിയാം' എന്ന് അദ്ദേഹം മറുപടി നല്‍കിയത്.

കരാറില്‍ നിന്ന് പിന്‍മാറണമെന്ന് നെതന്യാഹു

കരാറില്‍ നിന്ന് പിന്‍മാറണമെന്ന് നെതന്യാഹു

അതേസമയം, ട്രംപുമായി ചര്‍ച്ചയ്‌ക്കെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറണമെന്ന് ട്രംപിനോട് പരസ്യമായി ആവശ്യപ്പെട്ടു. ഏറ്റവും മോശം കരാറെന്ന് താങ്കള്‍ തന്നെ വിശേഷിപ്പിച്ച കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞു. അതോടൊപ്പം മേഖലയില്‍, പ്രത്യേകിച്ച് സിറിയയില്‍, ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ എങ്ങനെ അവസാനിപ്പിക്കാം എന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ട്രംപിന്റെ തീരുമാനം നേരത്തേ പ്രഖ്യാപിച്ചത്!

ട്രംപിന്റെ തീരുമാനം നേരത്തേ പ്രഖ്യാപിച്ചത്!

2015ല്‍ ബറാക് ഒബാമ പ്രസിഡന്റായിരിക്കെ അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച ആണവകരാറിനെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ എതിര്‍ത്തയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും മോശം കരാറെന്നായിരുന്നു ട്രംപ് അതിനെ വിശേഷിപ്പിച്ചത്. അവസരം കിട്ടിയാല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഓരോ മൂന്നുമാസം കൂടുമ്പോഴും കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് യു.എസ് കോണ്‍ഗ്രസ് മുമ്പാകെ പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. ഇതുപ്രകാരം ഇനി ഒക്ടോബര്‍ 15ന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇറാനെതിരായ നിലപാടെടുക്കാനാണ് ട്രംപിന്റെ നീക്കം.

യു.എന്‍ ആണവ ഏജന്‍സിയെ ബലിയാടാക്കാന്‍ നീക്കം

യു.എന്‍ ആണവ ഏജന്‍സിയെ ബലിയാടാക്കാന്‍ നീക്കം

ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുന്നത് കരാറില്‍ ഒപ്പിട്ട മറ്റ് രാഷ്ട്രങ്ങള്‍ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കുമെന്ന ഭീതിയിലാണ് ട്രംപ്. എന്നാല്‍ ഇത് മറികടക്കാന്‍ കുറ്റം യു.എന്നിനു കീഴിലുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ തലയിലിടാനാണ് ട്രംപിന്റെ പുതിയ നീക്കമെന്നറിയുന്നു.

കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ ആണവ ഏജന്‍സി കഴിവുകേട് കാണിക്കുന്നുവെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. ഇറാന്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങളില്‍ ആണവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കരുതുന്നതായും അത് പരിശോധിക്കുന്നതില്‍ ആണവ ഏജന്‍സി വീഴ്ച വരുത്തിയാല്‍ ശരിയായ രീതിയില്‍ നടപ്പാക്കാനാവാത്ത ഒരു കരാറുമായി മുമ്പോട്ടു പോവാനാവില്ലെന്നുമായിരുന്നു വിയന്നയില്‍ ചേര്‍ന്ന ആണവ ഏജന്‍സി യോഗത്തിലുള്ള ട്രംപിന്റെ നിലപാട്. ചെയ്യാത്ത കുറ്റത്തിന് ഏജന്‍സിയെ ബലിയാടാക്കുന്ന രീതിയാണിതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ആണവ ഏജന്‍സിയുടെ നിലപാട്

ആണവ ഏജന്‍സിയുടെ നിലപാട്

2015ലെ ആണവകരാറിലെ എല്ലാ നിബന്ധനകളും ഇറാന്‍ അക്ഷരം പ്രതി പാലിക്കുന്നുണ്ടെന്നും അക്കാര്യം യു.എന്‍ ആണവോര്‍ജ ഏജന്‍സി ശരിയായ രീതിയില്‍ പരിശോധിച്ച് ഇറപ്പുവരുത്തുന്നുണ്ടെും ഏജന്‍സി തലവന്‍ യുകിയ അമാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാനില്‍ ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്ന ആണവ പരിശോധന ലോകത്ത് നടക്കുന്നതില്‍ വച്ച് ഏറ്റവും കര്‍ശനമായ പരിശോധനയാണെും എന്നാല്‍ കരാറിനെതിരായി എന്തെങ്കിലും നീക്കം ഇറാന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതിന്റെ യാതൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം, കരാര്‍ പൊളിക്കാന്‍ അമേരിക്ക കാരണങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് ആണവ ഏജന്‍സി നിന്നു തരില്ലെന്നും ഏജന്‍സി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു

നിപാടിലുറച്ച് ഇറാന്‍

നിപാടിലുറച്ച് ഇറാന്‍

അതേസമയം ആണവ കരാറില്‍ നിന്ന് പിന്‍മാറുകയെന്ന ബുദ്ധിമോശം കാണിക്കരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന് ഇറാന്‍ പ്രസിഡന്റ് നല്‍കിയിരിക്കുന്ന ഉപദേശം. യു.എന്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലെത്തിയ ഹസന്‍ റൂഹാനി സി.എന്‍.എന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. അബദ്ധം കാണിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
US President Donald Trump said that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X