ട്രംപിന്റെ വിജയം,മുസ്ലീംങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം
മുസ്ലീം രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം.
വാഷിങ്ടണ്‍: മുസ്ലീം രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം.ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനാണ് യുഎസ് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചത്. നേരത്തെ കീഴ്കോടതി പൂര്‍ണമായും റദ്ദാക്കിയ നടപടിക്കാണ് അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഇസ്ലാം രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് ട്രംപ് പുറത്തിറക്കിയത്. ദേശീയ സുരക്ഷയുടെ വിജയമാണിതെന്ന് സുപ്രീംകോടിതി വിധിക്ക് ശേഷം ട്രംപ് പറഞ്ഞു. ഇടക്കാല ഉത്തരവിലാണ് കോടതി വിലക്ക് പരിഗണിച്ചത്. കേസ് പിന്നീട് സുപ്രീംകോടതി വിശദമായി പരിഗണിക്കും.

ഇറാന്, ഇറാഖ്, സൊമാലിയ, ലിബിയ, സുഡാന്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ട്രംപിന്റെ നടപടി കീഴ്കോടതി റദ്ദാക്കിയിരുന്നു.
അതേസമയം ട്രംപിന്റെ വിസ നിരോധനം പാകിസ്താന്, അഫ്ഗാനിസ്താന്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ബാധിക്കില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രശ്നക്കാരാണെന്ന് തോന്നിയവര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയെന്നാണ് ട്രംപ് പറഞ്ഞത്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications