കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം നേരിടാന്‍ 10000 ട്രൂപ്സ് പട്ടാളക്കാരെ രംഗത്തിറക്കണമെന്ന് ട്രംപ്, എതിര്‍പ്പുമായി പെന്‍റഗണ്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജോര്‍ജ്ജ് ഫ്ലോയിഡെന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസിലെ വര്‍ണവെറിയന്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങലില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ 10000 ട്രൂപ് പട്ടാളക്കാരെ വാഷിംങ്ടണ്‍ മേഖലയില്‍ വിന്യസിക്കണമെന്ന് സേനയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്‍റിന്‍റെ ആവശ്യത്തിനെതിരെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ്‌ പെന്‍ഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടന്നത്.

യോഗത്തിൽ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലെ, അറ്റോർണി ജനറൽ വില്യം ബാർ എന്നിവരാണ് ഇത്തരമൊരു വിന്യാസത്തിനെതിരെ നിലകൊണ്ടതെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസിനോട് പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റോയിട്ടേഴ്സ് വ്യക്തമാക്കുന്നത്. ആഭ്യന്തര പ്രതിസന്ധികളെ നേരിടാന്‍ സാധാരണ നിയോഗിക്കാറുള്ള നാഷണ്‍ ഗാര്‍ഡ് വിന്യസിക്കാമെന്നായിരുന്നു പെന്‍റഗന്‍റെ ശുപാര്‍ശ. ഒടുവില്‍ ഇതില്‍ ട്രംപ് സംതൃപ്തനാവുകയായിരുന്നു.

donald-trump

കൂടുതല്‍ നാഷണല്‍ ഗാര്‍ഡിനെ വാഷിംങ്ടണ്‍ നഗരത്തിലേക്ക് വിന്യസിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായും പെന്‍റഗണ്‍ അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. അതേസമയം 82-എയർബോൺ ഡിവിഷനിൽ നിന്നും വാഷിംഗ്ടൺ ഡി.സി പ്രദേശത്തെ മറ്റ് യൂണിറ്റുകളിൽ നിന്നുമുള്ള പാട്ടാളക്കാരെ നഗരത്തില്‍ വിന്യസിക്കണമെന്നായിരുന്നു ട്രംപിന്‍റെ പ്രധാന ആവശ്യം. എന്നാല്‍ ഇതുവരെ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ല.

Recommended Video

cmsvideo
Trump briefly taken to underground bunker during Friday's White House protests | Oneindia Malayalam

പ്രതിഷേധക്കാരെ സൈന്യത്തെ ഇറക്കി നേരിടനുള്ള ട്രംപിന്‍റെ ശ്രമത്തിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നു വന്നത്. ട്രംപിന്റെ ആദ്യ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, വിരമിച്ച ഫോർ-സ്റ്റാർ ജനറൽമാർ എന്നിവരുൾപ്പെടെ മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നീക്കത്തിനെതിരെ രംഗത്തെത്തി. ഫ്ലോയിഡിന്‍റെ മരണത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ഭീകരപ്രവര്‍ത്തനത്തോട് ഉപമിക്കുന്ന സമീപനമായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. പ്രതഷേധത്ത പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്നും രാജ്യത്ത് ഇപ്പോള്‍ നടക്കുന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര ഭീകരപ്രവര്‍ത്തനം ആണെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്. ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

'ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്, മരണസംഖ്യകള്‍ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം തിരിച്ചറിയൂ'; മുന്നറിയിപ്പ്..!!'ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്, മരണസംഖ്യകള്‍ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം തിരിച്ചറിയൂ'; മുന്നറിയിപ്പ്..!!

English summary
Trump wanted to deploy 10,000 troops in Washington DC, despite opposition from Pentagon leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X