കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കുള്ള സബ്‌സിഡി യുഎസ് നിര്‍ത്തുന്നു.... ഇറാനെ സഹായിച്ചതിനുള്ള പ്രതികാരമോ?

Google Oneindia Malayalam News

ചിക്കാഗോ: ഇറാനെ സഹായിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്ക കടുത്ത തീരുമാനങ്ങളിലേക്ക്. ഇന്ത്യക്കും ചൈനയ്ക്കുമുള്ള സബ്‌സിഡികള്‍ നിര്‍ത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. വളര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ് മേഖലയാണ് ഇന്ത്യയും ചൈനയും. അവരെ സഹായിച്ചത് കൊണ്ട് അമേരിക്കയ്ക്ക് പ്രത്യേക നേട്ടങ്ങളൊന്നുമില്ല. അമേരിക്കയും വികസ്വര രാജ്യമാണ്. ഞങ്ങള്‍ക്കും വളര്‍ച്ച അത്യാവശ്യമാണ്. മറ്റെല്ലാവരേക്കാളും കൂടുതല്‍ വേഗത്തില്‍ യുഎസ്സിന് വളര്‍ച്ച കൈവരിക്കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം ലോക വ്യാപാര സംഘടനയെ കുറ്റം പറഞ്ഞാണ് ട്രംപ് തുടങ്ങിയത്. ചൈനയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായി വളര്‍ത്തുന്നതിന് ലോകവ്യാപാര സംഘടന സഹായിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍.

1

അതേസമയം ഏഷ്യന്‍ രാജ്യങ്ങള്‍ വളര്‍ച്ച നേടുന്നതിലുള്ള അമര്‍ഷവും അസൂയയും അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ചില രാജ്യങ്ങള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നു. ചിലര്‍ ഇതുവരെ വളര്‍ച്ചയിലേക്ക് എത്തിയിട്ടില്ല. ഇവര്‍ക്കൊക്കെ സഹായം ചെയ്യാന്‍ യുഎസ്സിന് താല്‍പര്യമില്ല. വികസ്വര രാജ്യങ്ങള്‍ എന്ന ബ്രാന്‍ഡിലാണ് ഇവര്‍ക്ക് സഹായം ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ യുഎസ്സിനാണ് സഹായം ലഭിക്കേണ്ടത്. ഈ രാജ്യങ്ങള്‍ അമേരിക്കയെ സഹായിക്കാനാണ് തയ്യാറാവേണ്ടത്. കാരണം അമേരിക്കയും അതേ വിഭാഗത്തില്‍പ്പെടുന്നവരാണ്. അതേസമയം ചൈനയുടെ വളര്‍ച്ചയില്‍ തനിക്ക് താല്‍പര്യമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ആരാധകനാണ് താന്‍. എന്നാല്‍ ഉഭയകക്ഷി ബന്ധത്തില്‍ പരസ്പര സഹായം ആവശ്യമാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു.

സമ്പദ് രാജ്യങ്ങളെ ഒരുപോറല്‍ പോലുമില്ലാതെ സംരക്ഷിക്കുന്നതിന് പണം ഇങ്ങോട്ട് തരണം. ലോകത്ത് അക്രമങ്ങളില്ലാതെ നിയന്ത്രിക്കുന്നത് യുഎസ്സാണ്. അതെല്ലാവരും അംഗീകരിച്ചതാണ്. എന്നിട്ടും എല്ലാവരും പണം അമേരിക്കയില്‍ നിന്ന് വാങ്ങാനാണ് താല്‍പര്യപ്പെടുന്നതെന്നും ഇത് തുടര്‍ന്ന് പോകാനാകില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്ക ഏഷ്യയിലെ വിദേശി.... അതുകൊണ്ട് അടുപ്പം വേണ്ട... പുതിയ നീക്കത്തിന് ഇന്ത്യ!!അമേരിക്ക ഏഷ്യയിലെ വിദേശി.... അതുകൊണ്ട് അടുപ്പം വേണ്ട... പുതിയ നീക്കത്തിന് ഇന്ത്യ!!

English summary
trump wants to stop subsidies to economies like india china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X