യുഎസിനെ 'ദ്രോഹിക്കുന്ന' രാജ്യങ്ങള്‍ക്കുമേല്‍ ഉയർന്ന നികുതി: ഇന്ത്യയുടെ അടക്കം പേരെടുത്ത് പറഞ്ഞ് ട്രംപ്
ന്യൂയോർക്ക്: അമേരിക്കയെ ഉപദ്രവിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉയർന്ന താരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ ഉയർന്ന താരിഫ് ഏർപ്പെടുത്തുന്ന രാജ്യങ്ങളാണ് ട്രംപ് എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. 'ഞങ്ങള്‍ അമേരിക്കയ്ക്ക് ദോഷം ചെയ്യുന്ന ആളുകള്‍ക്കും രാജ്യങ്ങള്‍ക്കും താരിഫ് ഏർപ്പെടുത്താന്‍ പോകുകയാണ്. നമ്മെ ദ്രോഹിച്ചുകൊണ്ട് അവർ സ്വന്തം രാജ്യത്തെ മികച്ചതാക്കാന്‍ നോക്കുന്നു' തിങ്കളാഴ്ച ഫ്ലോറിഡ റിട്രീറ്റിൽ ഹൗസ് റിപ്പബ്ലിക്കൻമാരുടെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ രാജ്യത്തിന്റെ ഖജനാവിലേക്ക് ഫണ്ട് വലിയ തോതില്‍ ഒഴുകുന്ന ഒരു ന്യായമായ സംവിധാനം അമേരിക്ക സൃഷ്ടിക്കും. ഇതിലൂടെ രാജ്യം വീണ്ടും സമ്പന്നമായി മാറും. മറ്റ് രാജ്യങ്ങളുടെ നേട്ടത്തിനായി നമ്മുടെ പൗരന്മാരുടെ മേല്‍ നികുതി ചുമത്തുന്നതിന് പകരം നമ്മുടെ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങൾക്കുമേൽ താരിഫുകളും നികുതികളും ചുമത്തുകയാണ് വേണ്ടതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

മറ്റ് രാജ്യങ്ങളിലേക്ക് നോക്കൂ. ചൈന വലിയ ഒരു താരിഫ് മേക്കറാണ്. ഇന്ത്യയും ബ്രസീലും മറ്റ് പല രാജ്യങ്ങളും അങ്ങനെയാണ്. ഇനി നമ്മള്‍ ഇത് അനുവദിക്കാന്‍ പോകുന്നില്ല. നമ്മള്‍ അമേരിക്കയെ ഒന്നാമത് എത്തിക്കാന്‍ പോകുകയാണ്. മറ്റ് രാജ്യങ്ങളുടെ താരിഫ് വർധിക്കുന്നതോടെ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും മേലുള്ള നികുതി കുറയും. വൻതോതിൽ ഫാക്ടറികളും ജോലികളും നാട്ടിലേക്ക് തിരികെ വരുന്നതായിരിക്കും ഇതിന്റെ അനന്തരഫലം. താരിഫുകള്‍ ഒഴിവാക്കണമെങ്കില്‍ കമ്പനികൾ യു.എസിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണം' ട്രംപ് പറഞ്ഞു.
അതേസമയം, യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ച കൊളംബിയന്‍ നടപടിയെ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്തിക്കൊണ്ടാണ് ട്രംപ് നേരിട്ടത്. അധിക നികുതി ചുമത്തിയതിനു പിന്നാലെ കുടിയേറ്റക്കാരുമായുള്ള വിമാനം സ്വീകരിക്കാൻ കൊളംബിയ സമ്മതിച്ചു. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ തിരിച്ചയച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കൊളംബിയക്ക് മേല്‍ അധിക നികുതി ചുമത്താന്‍ ട്രംപ് ഉത്തരവിട്ടത്. ഇത്തരമൊരു നീക്കത്തെക്കുറിച്ച് വൈറ്റ് ഹൗസ് അറിയിച്ചെങ്കിലും കൊളംബിയയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്കായിരുന്നു അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം എത്തിയത്. എന്നാല്‍ വിമാനത്തിനുള്ള ലാന്‍ഡിങ് അനുമതി വിമാനത്താവള അധികൃതർ നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് വൈറ്റ് ഹൗസ് അറിയിച്ചെങ്കിലും കൊളംബിയയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications