കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപല്ല ദാവൂദ് ഇബ്രാഹിം, ജനിച്ചത് പാകിസ്താനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് ചാനല്‍

ഡൊണാള്‍ഡ് ട്രംപ് പാകിസ്താനിയാണെന്ന് അവകാശവാദം

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനിയാണെന്ന് അവകാശവാദം. പാകിസ്താന്‍ ടിവി ചാനലാണ് ഇത്തരമൊരു വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഓണ്‍ ലൈനില്‍ പ്രചരിക്കുന്ന തട്ടിപ്പ് വാര്‍ത്തയായി മാത്രമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇതിനെ കാണുന്നത്.


പാകിസ്താനില്‍ ജനിച്ച ട്രംപ് അമേരിക്കയിലെത്തിയതിന്റെ വിവരണമുള്‍പ്പെട്ട ചാനല്‍ പ്രക്ഷേപണം ചെയ്ത ഒരു വീഡിയോയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നല്‍കിയും പാകിസ്താനെ വിമര്‍ശിച്ചും രംഗത്തെത്തുന്ന ട്രംപിനെക്കുറിച്ചുള്ള ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.

ട്രംപ് ജനിച്ചത് പാകിസ്താനില്‍

ട്രംപ് ജനിച്ചത് പാകിസ്താനില്‍

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് അമേരിക്കയിലല്ല പാകിസ്താനിലാണ് ജനിച്ചതെന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത പ്രചരിക്കുന്നത് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ്.

ട്രംപല്ല.. ദാവൂദ് ഇബ്രാഹിം

ട്രംപല്ല.. ദാവൂദ് ഇബ്രാഹിം

പാകിസ്താനിലെ വസീറിസ്ഥാനില്‍ ജ ജനിച്ച ട്രംപിന്റെ പേര് ദാവൂദ് ഇബ്രാഹിം ഖാന്‍ എന്നായിരുന്നുവെന്നും 1954 ലാണ് ജനനമെന്നുമാണ് ടിവി ചാനലിന്റെ അവകാശവാദം.

 അപകടത്തിനൊടുവില്‍ ലണ്ടനിലേയ്ക്ക്

അപകടത്തിനൊടുവില്‍ ലണ്ടനിലേയ്ക്ക്

പാകിസ്താനില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദാവൂദ് എന്ന ട്രംപിന് അപകടത്തില്‍പ്പെട്ട് രക്ഷിതാക്കള്‍ കൊല്ലപ്പെട്ടുവെന്നും ചാനല്‍ വാര്‍ത്തയില്‍ പറയുന്നു. സംഭവത്തോടെ ബ്രിട്ടീഷ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് ട്രംപിനെ ലണ്ടനിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

 ദത്തെടുത്തു

ദത്തെടുത്തു

1955ല്‍ ട്രംപിനെ ദത്തെടുത്ത ഒരു കുടുംബമാണ് ഇദ്ദേഹത്തെ അമേരിക്കയില്‍ എത്തിച്ചത്. എന്നുമാണ് പാക് ചാനലിന്റെ ട്രംപിന്റെ ജനനത്തെക്കുറിച്ചുള്ള കഥകള്‍. ട്രംപിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളും ചാനല്‍ ഓണ്‍ലൈനില്‍ നിന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

ട്രംപിന്റെ മാതാപിതാക്കള്‍

ട്രംപിന്റെ മാതാപിതാക്കള്‍

1946ല്‍ ന്യൂയോര്‍ക്ക് സിറ്റിയ്ക്ക് അടുത്തുള്ള ജമൈക്കയിലെ ക്യൂന്‍സിലാണ് ട്രംപ് ജനിച്ചത്. ട്രംപിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കിലും അപകടത്തില്‍ അവര്‍ മരിയ്ക്കുകയോ ട്രംപിനെ ദത്തെടുക്കുകയോ ചെയ്തിട്ടില്ല.

ട്രംപിനെതിരെ

പാകിസ്താനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്താറുള്ള ട്രംപ് ഇത്തരം താനുള്‍പ്പെട്ട റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ചിട്ടില്ല.

English summary
:Donald Trump was born in Pakistan: Watch this hilarious report from a Pak news channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X