Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്ത് ട്രംപ് നിങ്ങളോട് ചെയ്യും' മുസ്ലിങ്ങള്‍ക്ക് ഭീഷണി സന്ദേശം

കാലിഫോര്‍ണിയയിലെ മൂന്ന് ഇസ്ലാമിക് സെന്ററുകളിലാണ് കൈപ്പടയിലുള്ള കത്ത് ലഭിച്ചത്

വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ ചര്‍ച്ചയാവുന്നതിനിടെ മുസ്ലിംപള്ളിയ്ക്ക് ഭീഷണി സന്ദേശം. കൗണ്‍സില്‍ ഓണ്‍ ഇസ്ലാമിക്- അമേരിക്കന്‍ റിലേഷന്‍സാണ് ഇക്കാര്യം പുറത്തുവിട്ടത്. . അമേരിക്കന്‍ റിലേഷന്‍സാണ് ട്രംപ് മുസ്ലിങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് കത്ത് ലഭിച്ച വാര്‍ത്ത പുറത്തുവിട്ടത്.

Read also: പഞ്ചാബ് ജയില്‍ ചാട്ടം: ഖലിസ്താന്‍ ഭീകരനെയും ഗുണ്ടകളെയും മോചിപ്പിച്ചത് പാകിസ്താന്‍!!!

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയില്‍ ഉടലെടുത്ത പ്രക്ഷോഭത്തിനും പിന്നിലും ട്രംപ് വച്ചുപുലര്‍ത്തുന്ന മുസ്ലിം വിരുദ്ധ നിലപാടുകളായിരുന്നു. ട്രംപിന്റെ വെബ്ബ്‌സൈറ്റിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും നേരത്തെ തന്നെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

Read also: പഞ്ചാബ്: ജയില്‍ ചാടിയ ഖാലിസ്താന്‍ തീവ്രവാദി ഹര്‍മീന്ദര്‍ സിംഗ് മിന്റു അറസ്റ്റില്‍

ട്രംപ് മുസ്ലിം വിരുദ്ധന്‍

ട്രംപ് മുസ്ലിം വിരുദ്ധന്‍

അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് മുസ്ലിങ്ങളോട് ചെയ്യുമെന്നാണ് കാലിഫോര്‍ണിയയിലെ മുസ്ലിം പള്ളിയില്‍ ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിലെ മൂന്ന് മുസ്ലിം പള്ളികളില്‍ കത്ത് ലഭിക്കുന്നത്.

ചില്‍ഡ്രണ്‍ ഓഫ് സാത്താന്‍

ചില്‍ഡ്രണ്‍ ഓഫ് സാത്താന്‍

കൈ കൊണ്ടെഴുതിയ കത്തില്‍ മുസ്ലിങ്ങളെ സാത്താന്റെ സന്തതികളെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസ്, ലോഗ് ബീച്ച്, ദക്ഷിണ കാലിഫോര്‍ണിയയിലെ പൊമോന എന്നിവിടങ്ങളിലെ ഇസ്ലാമിക് സെന്ററുകളില്‍ ഇമെയിലിലാണ് കത്ത് ലഭിച്ചത്. മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കലാണ് ട്രംപിന്റെ ലക്ഷ്യമെന്നും കത്തില്‍ പറയുന്നു.

 മുസ്ലിങ്ങള്‍ വൃത്തി കെട്ടവരോ!!

മുസ്ലിങ്ങള്‍ വൃത്തി കെട്ടവരോ!!

മുസ്ലിങ്ങള്‍ വൃത്തികെട്ടവരും നിന്ദ്യരുമാണ്. അമ്മമാര്‍ വൃത്തികെട്ടവരും പിതാക്കള്‍ നായ്ക്കളുമാണ്, നിങ്ങള്‍ ദുഷിച്ചവരും ചെകുത്താനെ ആരാധിക്കുന്നവരുമാണ്. നിങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും

'അമേരിക്കന്‍സ് ഫോര്‍ എ ബെറ്റര്‍ വേ'

'അമേരിക്കന്‍സ് ഫോര്‍ എ ബെറ്റര്‍ വേ'

'അമേരിക്കന്‍സ് ഫോര്‍ എ ബെറ്റര്‍ വേ' എന്ന വാചകത്തോടെയാണ് കത്ത് അവസാനിക്കുന്നത്. എന്നാല്‍ ഈ സംഭവം മതത്തെ ഭീഷണിപ്പെടുത്തുന്നതാണെന്ന് കാണിച്ച് മുസ്ലിംവിഭാഗങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒരു തരം മുസ്ലിം വിരുദ്ധതയുടെ രൂപമാണെന്നും അവര്‍ ആരോപിക്കുന്നു.

 മുസ്ലിങ്ങള്‍ സുരക്ഷിതരോ

മുസ്ലിങ്ങള്‍ സുരക്ഷിതരോ

അമേരിക്കയില്‍ 2001നെ അപേക്ഷിച്ച് മുസ്ലിങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നതായി എഫ്ബിഐ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 257 മുസ്ലിം വിരുദ്ധ അതിക്രമങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

 ട്രംപിന്റെ മുസ്ലിം നിരോധന നീക്കം

ട്രംപിന്റെ മുസ്ലിം നിരോധന നീക്കം

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കെ രാജ്യത്തേക്കുള്ള മുസ്ലിങ്ങളുടെ വരവ് നിര്‍ത്തലാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മെക്‌സിക്കോ- അമേരിക്കന്‍ അതിര്‍ത്തി വഴിയുള്ള കുടിയേറ്റം ഇല്ലാതാക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ടുവച്ചിരുന്നു

 പ്രസിഡന്റ് സ്ഥാനം മുസ്ലിങ്ങള്‍ക്ക് ഭീഷണി

പ്രസിഡന്റ് സ്ഥാനം മുസ്ലിങ്ങള്‍ക്ക് ഭീഷണി

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയില്‍ ട്രംപിനെതിരെ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. ട്രംപിന്റെ മുസ്ലിം വിരുദ്ധ നടപടികളായിരുന്നു ഇതിന് പിന്നില്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+