ചാണക്യന്‍ പറയുന്നു, തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കും
ട്വിറ്ററിലും ചാണക്യയുടെ പ്രചവനം വൈറലായിക്കഴിഞ്ഞിട്ടുണ്ട്
ചെന്നൈ: ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയില്‍ നിന്നുതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ചാണക്യ 2 എന്ന മത്സ്യമാണ് ചെന്നൈയിലിരുന്ന് അമേരിക്കന്‍ പ്രസിന്റ് തിരഞ്ഞെടുപ്പിന്റെ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. ട്വിറ്ററിലും ചാണക്യയുടെ പ്രചവനം വൈറലായിക്കഴിഞ്ഞിട്ടുണ്ട്
ചെന്നൈയിലെ ഒരു എന്‍ജിഒയുടെ ഫിഷ് ടാങ്കിലിരുന്നാണ് ചാണക്യയുടെ പ്രവചനം. ടാങ്കിലെ വെള്ളത്തിന് മുകളില്‍ വച്ച രണ്ട് സ്ഥാനാര്‍ത്ഥികളുടെ പ്ലക്കാര്‍ഡില്‍ ചാണക്യ ട്രംപിന്റെ കാര്‍ഡിലാണ് സ്പര്‍ശിച്ചത്. ഇതോടെയാണ് ചാണക്യയുടെ പ്രവചനം വാര്‍ത്തയായത്. ക്രിക്കറ്റ് മാച്ചുകളുടെ ഫലം കൃത്യമായി പ്രവചിക്കാറുള്ള ചാണക്യ ഇങ്ങനെയാണ് പ്രശസ്്തിയിലെത്തുന്നത്. 2014ലെ ഫിഫ ലോകക്കപ്പിന്റെ അന്തിമ വിജയികളെ പ്രവചിച്ച പോള്‍ നീരാളിയുടെ പിന്‍ഗാമിയെന്നും ചാണക്യയെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യം ലീഡ് ചെയ്തത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചത് ഹിലരിയുടെ ലീഡ് കുറച്ചെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേയും അമേരിക്കന്‍ മാധ്യമങ്ങളുടേയും പിന്തുണ ഹിലരിയ്ക്ക് തന്നെയാണ്. ഇതിനിടെയാണ് ചാണക്യ 2വിന്റെ പ്രവചനം.കൂടുതല്‍ വാര്‍ത്തകള്‍:
ഈ ചുംബനത്തില്‍ എല്ലാമുണ്ട്; ട്രംപ് ജയിക്കുമെന്ന പ്രവചനത്തിന് പിന്നിലെ രഹസ്യം
Chennai: Congrats Donald Trump, predicts Chanakya the fish #USElections2016 pic.twitter.com/D9CT5bgaD0
— ANI (@ANI_news) November 8, 2016












Click it and Unblock the Notifications