അമേരിക്കയുടെ ശത്രുക്കള്‍ കരുതിയിരുന്നോളൂ..ഇത് ട്രംപിന്റെ ന്യൂ ഇയര്‍ '
പുതുവര്‍ഷത്തില്‍ ശത്രുക്കളെ മറക്കാതെ ഡൊണാള്‍ഡ് ട്രംപ്. ശത്രുക്കള്‍ക്കും ട്രംപിന്റെ പുതുവല്‍സരാശംസ
വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നാക്കിന്റെ മൂര്‍ച്ച ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ഒരുപോലെ അറിയാവുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആ മൂര്‍ച്ച പ്രകടവുമായിരുന്നു.
തന്റെ എതിരാളികളെ പരിഹസിക്കാനും ആക്രമിക്കാനും പ്രസംഗവേദിയില്ലെങ്കില് ട്വിറ്ററാണ് ട്രംപ് ഉപയോഗിക്കാറ്. ഇത്തവണ പുതുവല്‍സര ആശംസകള്‍ ട്വിറ്ററിലൂടെ നേര്ന്നപ്പോഴും ട്രംപ് തന്റെ ശത്രുക്കളെ മറന്നില്ല.

കുറച്ച് വ്യത്യസ്തമായിരുന്നു ട്രംപിന്റെ പുതുവല്‍സര ആശംസ. എല്ലാ അമേരിക്കന്‍ പൗരന്മാര്ക്കും പുതുവര്‍ഷം ആശംസിക്കുന്നു എന്നതിനൊപ്പം തന്റെ എതിരാളികളെ പരിഹസിക്കാനും ട്രംപ് മറന്നില്ല.

എനിക്കെതിരെ പോരടിക്കുകയും ദയനീയമായി തോല്‍ക്കുകയും പിന്നീട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയും ചെയ്യുന്ന എന്റെ ഒട്ടേറെ ശത്രുക്കള്‍ക്കും പുതുവല്സരാശംസകള് എന്നായിരുന്നു ശത്രുക്കളെ ഉദ്ദേശിച്ചുള്ള ട്രംപിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയെ സമയം കളയാനുള്ള ക്ലബ് എന്ന് വിളിച്ച് ട്വിറ്ററിലൂടെ ട്രംപ് പരിഹസിച്ചിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുന്‍പും എതിരാളികളെ ആക്രമിക്കാന്‍ ട്വിറ്റര്‍ തന്നെയായിരുന്നു ട്രംപിന്റെ ആയുധം.

ഈ മാസം ഇരുപതിനാണ് അമേരിക്കയുടെ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുക. ട്രംപ് പ്രസിഡണ്ട് ആവുന്നതോടെ എതിരാളികള്‍ക്ക് ഒട്ടും തന്നെ നല്ലകാലമാവില്ല എന്നതിന്റെ സൂചന കൂടിയായാണ് പുതുവല്‍സര ട്വീറ്റ് കണക്കാക്കപ്പെടുന്നത്.

ഫ്ളോറിഡയിലെ പാംബീച്ചിലെ തന്റെ ക്ലബില്‍ കുടുംബവും സുഹൃത്തുക്കളുമൊത്ത് ന്യൂഇയര്‍ ആഘോഷത്തിലാണ് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട്. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കി മാറ്റുക എന്നതാണേ്രത ട്രംപിന്റെ ന്യൂഇയര്‍ പ്രതിജ്ഞ.

2013ലും ട്രംപ് സമാനമായ ട്വീറ്റ് ചെയ്യുകയുണ്ടായി. താങ്ക്സ് ഗിവിംഗ് ഡേ ആശംസയായിരുന്നു അത്. തന്നെ വെറുക്കുന്നവര്ക്കടക്കം നന്ദി എന്നായിരുന്നു അന്നും ട്രംപ് ട്വീറ്റ് ചെയ്തത്.
-
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications