കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ശത്രുക്കള്‍ കരുതിയിരുന്നോളൂ..ഇത് ട്രംപിന്റെ ന്യൂ ഇയര്‍ '

പുതുവര്‍ഷത്തില്‍ ശത്രുക്കളെ മറക്കാതെ ഡൊണാള്‍ഡ് ട്രംപ്. ശത്രുക്കള്‍ക്കും ട്രംപിന്റെ പുതുവല്‍സരാശംസ

Google Oneindia Malayalam News

വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നാക്കിന്റെ മൂര്‍ച്ച ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ഒരുപോലെ അറിയാവുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആ മൂര്‍ച്ച പ്രകടവുമായിരുന്നു.

തന്റെ എതിരാളികളെ പരിഹസിക്കാനും ആക്രമിക്കാനും പ്രസംഗവേദിയില്ലെങ്കില്‍ ട്വിറ്ററാണ് ട്രംപ് ഉപയോഗിക്കാറ്. ഇത്തവണ പുതുവല്‍സര ആശംസകള്‍ ട്വിറ്ററിലൂടെ നേര്‍ന്നപ്പോഴും ട്രംപ് തന്റെ ശത്രുക്കളെ മറന്നില്ല.

വ്യത്യസ്തനായ ട്രംപ്

കുറച്ച് വ്യത്യസ്തമായിരുന്നു ട്രംപിന്റെ പുതുവല്‍സര ആശംസ. എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും പുതുവര്‍ഷം ആശംസിക്കുന്നു എന്നതിനൊപ്പം തന്റെ എതിരാളികളെ പരിഹസിക്കാനും ട്രംപ് മറന്നില്ല.

ശത്രുക്കളെ മറന്നില്ല

എനിക്കെതിരെ പോരടിക്കുകയും ദയനീയമായി തോല്‍ക്കുകയും പിന്നീട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയും ചെയ്യുന്ന എന്റെ ഒട്ടേറെ ശത്രുക്കള്‍ക്കും പുതുവല്‍സരാശംസകള്‍ എന്നായിരുന്നു ശത്രുക്കളെ ഉദ്ദേശിച്ചുള്ള ട്രംപിന്റെ ട്വീറ്റ്.

മൂർച്ചയുള്ള നാക്ക്

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയെ സമയം കളയാനുള്ള ക്ലബ് എന്ന് വിളിച്ച് ട്വിറ്ററിലൂടെ ട്രംപ് പരിഹസിച്ചിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുന്‍പും എതിരാളികളെ ആക്രമിക്കാന്‍ ട്വിറ്റര്‍ തന്നെയായിരുന്നു ട്രംപിന്റെ ആയുധം.

നല്ല കാലം തീരുന്നു

ഈ മാസം ഇരുപതിനാണ് അമേരിക്കയുടെ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുക. ട്രംപ് പ്രസിഡണ്ട് ആവുന്നതോടെ എതിരാളികള്‍ക്ക് ഒട്ടും തന്നെ നല്ലകാലമാവില്ല എന്നതിന്റെ സൂചന കൂടിയായാണ് പുതുവല്‍സര ട്വീറ്റ് കണക്കാക്കപ്പെടുന്നത്.

കലക്കൻ ആഘോഷം

ഫ്‌ളോറിഡയിലെ പാംബീച്ചിലെ തന്റെ ക്ലബില്‍ കുടുംബവും സുഹൃത്തുക്കളുമൊത്ത് ന്യൂഇയര്‍ ആഘോഷത്തിലാണ് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട്. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കി മാറ്റുക എന്നതാണേ്രത ട്രംപിന്റെ ന്യൂഇയര്‍ പ്രതിജ്ഞ.

ശീലമായിപ്പോയി..

2013ലും ട്രംപ് സമാനമായ ട്വീറ്റ് ചെയ്യുകയുണ്ടായി. താങ്ക്‌സ് ഗിവിംഗ് ഡേ ആശംസയായിരുന്നു അത്. തന്നെ വെറുക്കുന്നവര്‍ക്കടക്കം നന്ദി എന്നായിരുന്നു അന്നും ട്രംപ് ട്വീറ്റ് ചെയ്തത്.

English summary
US President-elect Donald Trump wishes Happy New Year to all, including his many enemies. Trump used his Twitter accound to post his message.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X