കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് നിങ്ങൾ പരാജയം; രാജ്യത്തെ രക്ഷിക്കാനാകില്ല, മൻഹാറ്റനിൽ പിടിയിലായ ഭീകരന്റെ പോസ്റ്റ് വൈറൽ

നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിന്ന് ട്രംപ് നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. എന്ന് ഫേസ്ബുക്കിൽ പോസറ്റ് ചെയ്തതിനു ശേഷമാണ് ഇയാൾ ചവേറാക്രമണം നടത്തിയത്

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
'നിങ്ങളുടെ രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല'

ന്യൂയോർക്ക്: യുഎസിലെ മൻഹാറ്റൻ ബസ് സ്റ്റേഷനു സമീപം ചവേർ ആക്രമണം നടത്താൻ ശ്രമിച്ചായാൾക്കെതിരെ ഭീകരവാദ കുറ്റം ചുമർത്തി. ബംഗ്ലാദേശ് ബന്ധമുള്ള ആകായദ് ഉല്ലക്കെതിരെയാണു കുറ്റം ചുമർത്തിയിരിക്കുന്നത്.

ചവേർ ആക്രമണം നടത്തുന്നതിന് മുന്നോടിയായി ഇയാൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഫേസ്ബുക്കിൽ പോസറ്റിട്ടിരുന്നെന്നു. നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിന്ന് ട്രംപ് നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. എന്ന് ഫേസ്ബുക്കിൽ പോസറ്റ് ചെയ്തതിനു ശേഷമാണ് ഇയാൾ ചവേറാക്രമണം നടത്തിയത്. ആക്രമണത്തിൽ ദേഹത്താകമാനം പരിക്കേറ്റ ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഐസിസ് ബന്ധം

ഐസിസ് ബന്ധം

മൻഹാറ്റൻ ബസ് സ്റ്റേഷനിൽ ചവേറാക്രമണം നടത്താൽ ശ്രമിച്ച ഭീകരൻ അകായദ് ഉല്ലയ്ക്ക് ഐഎസ് ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ബംഗ്ലാദേശ് ബന്ധമുളള ഇയാൾ കഴിഞ്ഞ ദിവസമാണ് ദേഹത്ത് പൈപ്പ് ബോംബ് കെട്ടിവെച്ച് ചവേറാക്രമണം നടത്തിയത്. ദേഹത്ത് കെട്ടിവെച്ച നടാൻ ബോംബ് ഭാഗീകമായി പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

മരണം ഉറപ്പിച്ചിരുന്നു

മരണം ഉറപ്പിച്ചിരുന്നു

താൻ മരിക്കാനായി തന്നെയാണ് ചവേറാക്രമണത്തിന് മുതിർന്നതെന്ന് ഉല്ല പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഉല്ല ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ആക്രമണത്തിൽ ഇയാളെ മറ്റാരും സഹായിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇയാൾ കൃത്യം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ആക്രമണത്തിനു പിന്നിൽ

ആക്രമണത്തിനു പിന്നിൽ

ഗാസയിലെ ഇസ്രയേൽ‌ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇയാൾ അമേരിക്കയിൽ ആക്രമണത്തിന് മുതിർന്നതെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഐസിസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളൊന്നും ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരുകയാണെന്നും അന്വേഷണം സംഘം വ്യക്തമാക്കിയിട്ടുണ്ട്.

സ്ഫോടനം നടന്നത് ബസ് സ്റ്റേഷനിൽ

സ്ഫോടനം നടന്നത് ബസ് സ്റ്റേഷനിൽ

മാൻഹട്ടിനു സമീപമുള്ള തിരക്കേറിയ ബസ് ടെർമിനലിലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്.. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് ആക്രമണം ഉണ്ടായത്. ഒരോ ദിവസം കോടിക്കണക്കിന് പേർ യാത്ര ചെയ്യുന്ന ബസ് ടെർമിനലാണിത്. ഇതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുമുണ്ട്. കഴിഞ്ഞ വർഷവും മാൻഹട്ടനിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തിൽ സ്ഫോടനമുണ്ടായിരുന്നു. സെപ്റ്റംബറിൽ നടന്ന സ്ഫോടനത്തിൽ അഫ്ഗാൻ പൗരനെ അറസ്റ്റ് ചെയ്തിരുന്നു.

കൃത്യത്തിന് ഉപയോഗിച്ചത് പൈപ്പ് ബോംബ്

കൃത്യത്തിന് ഉപയോഗിച്ചത് പൈപ്പ് ബോംബ്

പ്രാദേശിക സമയം രാവിലെ ഏഴോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ചവേറാക്രമണത്തിന് ഉപയോഗിച്ചത് പൈപ്പ് ബോംബ് ആയിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ ദേഹത്ത് വയറുകൾ ഘടിപ്പിച്ച നിലയിലായിരുന്നെന്നു അന്വേഷണം സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.. ആക്രമണത്തിൽ ഇയാൾ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

English summary
Trump you failed to protect your nation," the ISIS-inspired Bangladeshi-origin man wrote on Facebook before detonating a pipe bomb in a Manhattan subway station, according to a complaint filed today in a US court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X