ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' ജനപ്രതിനിധി സഭയിലും പാസായി; എന്താണ് ബിൽ..അറിയാം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' ജനപ്രതിനിധി സഭയിൽ പാസായി. റിപബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 എന്ന നിലയലാണ് വോട്ട് ലഭിച്ചത്. ബില്ലിൽ ഇന്ന് ട്രംപ് ഒപ്പുവെയ്ക്കും.
4.5 ട്രില്യൺ ഡോളറിൻ്റെ നികുതിയിളവുകളും ചെലവ് ചുരുക്കലും മുന്നോട്ട് വെയ്ക്കുന്ന ബിൽ ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ സുപ്രധാനപ്പെട്ട നിർദേശങ്ങളിൽ ഒന്നാണ്. കുടിയേറ്റ നിയന്ത്രണം ശക്തമാക്കാനുള്ള ട്രംപിന്റെ നടപടികൾക്ക് ബിൽ ശക്തിപകരും. മാത്രമല്ല 2017 ൽ ട്രംപ് നടത്തിയ നികുതി ഇളവുകൾ തുടരാനും തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ഉറപ്പ് നൽകിയ നികുതി ഇളവുകൾ നടപ്പാക്കാനും സാധിക്കും.

ബില്ല് പാസായതിന് പിന്നാലെ ചരിത്രപരമായ നേട്ടം എന്നാണ് ട്രംപ് എക്സിൽ കുറിച്ചത്. ' ഇതുവരെ ഒപ്പുവച്ചതിൽ വച്ച് ഏറ്റവും വലിയ ബിൽ. ഇത് രാജ്യത്തെ റോക്കറ്റ് പോലെ കുതിച്ചുയരാൻ സഹായിക്കും', ട്രംപ് പോസ്റ്റിൽ പറഞ്ഞു. 3.4 ട്രില്യൺ ഡോളറിൻ്റെ നികുതിയിളവിനേയും സാമ്പത്തിക പാക്കേജിനെയും പ്രശംസിച്ചുകൊണ്ടും ട്രംപ് ട്വീറ്റ് ചെയ്തു.
'ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ്, സുരക്ഷയെ സംബന്ധിച്ചും ഏറ്റവും മികച്ചത്, ദക്ഷിണ അതിർത്തിയ്ക്കും മികച്ചത്, നമ്മൾ എല്ലാം ഉൾക്കൊള്ളിച്ചു, ഇത് ഇത്തരത്തിലുള്ളതിൽ ഒപ്പുവച്ച ഏറ്റവും വലിയ ബില്ലാണ്', ട്രംപ് പോസ്റ്റിൽ പറഞ്ഞു.
അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം കൂടിയായ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ട്രംപ് ഒപ്പുവെയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പ്രസ്താവനയിൽ അറിയിച്ചു. 'പ്രസിഡന്റ് എപ്പോഴും പറഞ്ഞിരുന്നത് പോലെ , അദ്ദേഹം ആഗ്രഹിച്ചത് പോലെ', കരോലിൻ പറഞ്ഞു .
യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ബില്ലിനെ പ്രശംസിച്ചു. 'എല്ലാവർക്കും അഭിനന്ദനങ്ങൾ. ജൂലൈ 4ന് ബില്ലിൽ ഒപ്പുവെയ്ക്കാൻ കഴിയുമോയെന്ന് ഞാൻ പോലും സംശയിച്ചു. എന്നാൽ ഇപ്പോഴിതാ നമ്മൾ ഏറ്റവും വലിയ നികുതിയിളവുകളും അതിർത്തി സുരക്ഷിതമാക്കാൻ ആവശ്യമായി നടപടികളിലേക്കും കടന്നിരിക്കുകയാണ് , നമ്മൾ വാഗ്ദാനങ്ങൾ പാലിച്ചു', ജെഡി വാൻസ് പറഞ്ഞു.
അതേസമയം ബില്ലിനെതിരെ കടുത്ത എതിർപ്പാണ് തുടക്കം മുതൽ ഉയരുന്നത്. പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റുകളിൽ നിന്ന് മാത്രമല്ല റിപബ്ലിക്കൻ പാർട്ടിയിൽ നിന്നും ബില്ലിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നേരത്തേ സെനറ്റിൽ മൂന്ന് റിപബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. കരോലിനയിൽ നിന്നുള്ള സെനറ്റർ തോം ടില്ലിസ്, മെയ്‌നിൽ നിന്നുള്ള സൂസൻ കോളിൻസ്, കെന്റക്കിയിൽ നിന്നുള്ള റാൻഡ് പോൾ എന്നിവരാണ് ക്രോസ് വോട്ട് ചെയ്തത്. ആരോഗ്യ സംരക്ഷണ, ഭക്ഷ്യ സഹായ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് നേതാക്കൾ എതിർപ്പ് ഉയർത്തിയത്.
എന്താണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ?
നികുതി ഇളവുകൾ സ്ഥിരമാക്കുകയാണ് ബിഗ് ബ്യൂട്ടിഫുൾ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പ്രതിരോധം, അതിർത്തി സുരക്ഷ, ഊർജ്ജം എന്നിവയ്ക്കുള്ള ചെലവ് വർദ്ധിപ്പിക്കുകയും സാമൂഹിക സുരക്ഷാ പദ്ധതികൾ വെട്ടിയ്ക്കുറക്കാനും ബിൽ നിർദേശിക്കുന്നു.
2017-ലെ ട്രംപിൻ്റെ കാലത്തെ നികുതിയിളവുകൾ 2025 അവസാനത്തോടെ കാലഹരണപ്പെടാൻ സാധ്യതയുണ്ട്. ഇത് സ്ഥിരമാക്കാനാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഈ നികുതിയിളവുകൾക്ക് പുറമെ അതിർത്തി സുരക്ഷ, സൈന്യം, ഊർജ്ജ പദ്ധതികൾ എന്നിവയ്ക്കുള്ള ധനസഹായവും ഗണ്യമായി വർദ്ധിപ്പിക്കും.
350 ബില്യൺ ഡോളറിൻ്റെ അതിർത്തി, ദേശീയ സുരക്ഷാ പദ്ധതിയാണ് ബില്ലിലെ ഏറ്റവും പ്രധാന നിർദേശങ്ങളിലൊന്ന്. യുഎസ്-മെക്സിക്കോ അതിർത്തിയിലെ മതിൽ വിപുലീകരിക്കുന്നതിന് 46 ബില്യൺ ഡോളറാണ് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. കൂടാതെ 100,000 കുടിയേറ്റ തടങ്കൽ കിടക്കകൾക്കായി 45 ബില്യൺ ഡോളർ, 10,000 പുതിയ ഐസിഇ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് 10,000 ഡോളർ സൈനിംഗ് ബോണസ് എന്നിവയും ബില്ലിൽ നിർദേശിക്കുന്നുണ്ട്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications