ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ്; ജയശങ്കർ മുതൽ മുകേഷ് അംബാനി വരെ..പങ്കെടുക്കുന്ന ഇന്ത്യൻ പ്രമുഖർ
ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ലോകനേതാക്കളും പ്രമുഖരുമാണ് വാഷിങ്ടണിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവരും ക്ഷണം ലഭിച്ച് ചടങ്ങിനെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൽ ഉണ്ടായരുന്നത്. എന്നാൽ രാജ്യത്തെ പ്രതിനിധീകരിച്ച് മന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്ന് പിന്നീട് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. ട്രംപിന് നൽകാനായി മന്ത്രിയുടെ കൈയ്യിൽ പ്രധാനമന്ത്രി കത്ത് കൈമാറിയിരുന്നു.

പതിവ് നടപടിയുടെ ഭാഗമായിട്ടാണ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കാറുള്ളതെന്നും മുൻപ് പല വിദേശ രാജ്യങ്ങളിലെ സ്ഥാനാരോഹണ ചടങ്ങുകളിലും രാജ്യത്തെ പ്രതിനിധീകരിച്ച് പ്രമുഖർ പങ്കെടുക്കാറുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
മുകേഷ് അംബാനിയും ഭാര്യയും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും ചടങ്ങിൽ പങ്കെടുത്തു. ജനവി 18 ന് തന്നെ ഇരുവരും വാഷിങ്ടണിൽ എത്തിയിരുന്നു. ഇരുവരും ട്രംപിനൊപ്പം വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. അതേസമയം അംബാനി കുടുംബത്തെ കൂടാതെകുന്ദൻ സ്പേസസ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആഷിഷ് ജെയിൻ, ട്രംപിന്റെ ഇന്ത്യയിലെ റിയൽ എസ്റ്റേഅററ് പാട്ണറായ കൽപേഷ് മെഹത, എം3എമ്മിന്റെ മാനേജിങ് ഡയറക്ടറായ പങ്കജ് ബൻസാൽ, ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അതേസമയം ചൈനീസ് വൈസ് പ്രസിഡന്റ്, അർജന്റീനിയൻ പ്രസിഡന്റ് ,ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ,ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ, ഇലോൺ മസ്ക്, മാർക് സക്കർബെർഗ്, ജെസ് ബെസോസ്, ആപ്പിൾ സിഇഒടിം കുക്ക്, ടിക് ടോക് സിഇഒ ഷോ ച്യൂ ,മുൻ പ്രസിഡന്റുമാരായ ബാരക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ തുടങ്ങിയ പ്രമുഖർ എല്ലാവരും തന്നെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നു.
ഇന്ത്യൻ സമയം രാത്രി 10.30 യോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ക്യാപിറ്റോൾ മന്ദിരത്തിന് ഉള്ളിൽ റോട്ടിൻഡ ഹാളിൽ വെച്ചാണ് ചടങ്ങുകൾ. അതിശൈത്യത്തെ തുടർന്നാണ് ചടങ്ങുകൾ മന്ദിരത്തിന് ഉള്ളിലേക്ക് മാറ്റിയത്. 1885 ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ കാപിറ്റോളിന് അകത്ത് വെച്ച് സ്ഥാനാരോഹണ ചടങ്ങ് നടത്തുന്നത്. സുപ്രീം കോടതി ജഡ്ജ് ആണ് സത്യവാചകങ്ങൾ ചൊല്ലിക്കൊടുക്കുക.












Click it and Unblock the Notifications