യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഇടപെടൽ മതിപ്പുളവാക്കി; ആദ്യമായി പ്രതികരച്ച് റഷ്യ
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ മതിപ്പുളവാക്കിയെന്ന് റഷ്യ. ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും റഷ്യ വ്യക്തമാക്കി. പുടിനുമായും യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായും കഴിഞ്ഞ ദിവസം ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പുക്കാൻ ഇരുകൂട്ടർക്കും താത്പര്യം ഉണ്ടെന്നും ചർച്ചയ്ക്ക് ഇരുവരും താത്പര്യം പ്രകടിപ്പിച്ചുവെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഇരു നേതാക്കളും ട്രംപുമായി സംസാരിച്ച കാര്യം റഷ്യയും യുക്രൈനും സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളുടെ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പങ്കിട്ടിരുന്നില്ല. അതിനിടയിലാണ് റഷ്യയുടെ ആദ്യ പ്രതികരണം.

ട്രംപിന്റെ ഫോൺ കോൾ വളരെ പ്രധാനപ്പെട്ടതായിരുന്നു. ഒത്തുതീർപ്പിലെത്താനും യുദ്ധം അവസാനിപ്പിക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി റഷ്യയ്ക്കും യുഎസിനും ഉണ്ട്. സമാധാനപരമായ ചർച്ചകളിലൂടെ ഒത്തുതീർപ്പ് സാധ്യമാണെന്നാണ് കരുതുന്നത്', റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ബൈഡൻ ഭരണകുടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ട്രംപിന്റെ നിലപാട്. ട്രംപിന്റെ സമീപനം മതിപ്പുളവാക്കുന്നതായിരുന്നു', പെസ്കോവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇപ്പോഴത്തെ ഭരണകുടത്തിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾ വളരെ അധികം സംതൃപ്തരാണെന്നും കൂടുതൽ ചർച്ചയ്ക്ക് താത്പര്യം ഉണ്ടെന്നും റഷ്യ പെസ്കോവ് വ്യക്തമാക്കി. യുക്രൈൻ സമാധാന ചർച്ചകളിൽ യൂറോപ്പിൻ്റെ പങ്കിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും ഇതുവരെ ചർച്ചയുടെ ഒരു രൂപം പോലും തീരുമാനിച്ചിട്ടില്ലെന്നും പെസ്കോവ് പറഞ്ഞു. ഏത് കരാറും വിജയിക്കണമെങ്കിൽ യൂറോപ്പും യുക്രെയ്നും സമാധാന ചർച്ചകളുടെ ഭാഗമാകണമെന്ന് വ്യാഴാഴ്ച ബ്രസൽസിൽ, യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി കാജ കല്ലാസ് പറഞ്ഞിരുന്നു. സമാധാന ചർച്ചകളുടെ ഭാഗമാകാൻ യൂറോപ്യൻ യൂണിയന് നേരത്തേ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെടുമെന്ന് നേരത്തേ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. താൻ ഭരണത്തിലേറുന്ന അന്ന് തന്നെ .യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.അതേസമയം ട്രംപിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ഇരുരാജ്യങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളുടെ പരസ്പര കൈമാറുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. എന്നാൽ റഷ്യ അതിന് തയ്യാറാകുമോയെന്നാണ് ചോദ്യം. റഷ്യയുടെ അധീനതയിലുള്ള തങ്ങളുടെ എല്ലാ ഭൂപ്രദേശങ്ങളും പ്രധാനപ്പെട്ടതാണെന്നും ഇതിന് വേണ്ടി ആവർത്തിച്ച് ശബ്ദമുയർത്തുമെന്നും കഴിഞ്ഞ ദിവസം സെലൻസ്കി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications