18000 ഇന്ത്യക്കാരെ നാടുകടത്താന്‍ ട്രംപ്: അമേരിക്ക കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു
രാജ്യത്തെ കുടിയേറ്റ നയങ്ങള്‍ ശക്തമാക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആയിരക്കണക്കിന് ഇന്ത്യക്കാർക്കുള്‍പ്പെടെ തിരിച്ചടിയാകും. അമേരിക്കയില്‍ നാടുകടത്തൽ ഭീഷണി നേരിടുന്ന 14 ലക്ഷത്തിലേറെ പേരില്‍ 18000 ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതാണ് ഇവർക്ക് തിരിച്ചടിയായി മാറിയത്.
നവംബറില്‍ ഐ സി ഇ പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാരില്‍ അധികവും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നിയമം കർശനമായി നടപ്പിലാക്കുകയാണെങ്കില്‍ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാൻ വിദേശ സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഐ സി ഇയുടെ പ്രസ്താവനയോടെ തന്നെ ഇവരെ നാടുകടത്തിയേക്കുമെന്ന് ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആവശ്യമായ രേഖകളില്ലാത്തവർ നേരത്തെ തന്നെ നിയമനടപടികള്‍ നേരിട്ട് വരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കേസ് നടത്തുന്നുവരുമുണ്ട് ഇക്കൂട്ടത്തില്‍. നാടുകടത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള പ്രവത്തനത്തിലെ കാലതാമസം കാരണം ഐ സി എ ഇന്ത്യയെ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കിയില്‍ നിന്നും തിരിച്ച് അയക്കുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന താല്‍പര്യം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പട്ടിക അമേരിക്ക തയ്യാറാക്കിയിരിക്കുന്നത്. 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് ശരാശരി 90,000 ഇന്ത്യൻ പൗരന്മാർ യുഎസ് അതിർത്തിയിൽ പിടിക്കപ്പെട്ടിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. അനധികൃത കുടിയേറ്റക്കാരെ കടുത്ത രീതിയില്‍ നേരിടുകയെന്നുള്ളത് ട്രംപിന്റെ പ്രഖ്യാപിത നയമാണ്. കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇത് ആദ്യമായല്ല അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള അമേരിക്കയുടെ നീക്കം. കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്ത് കഴിയുന്ന അനധികൃത കുടിയേറ്റക്കാരായ നൂറോളം ഇന്ത്യക്കാരെ അമേരിക്ക ചാർട്ടേഡ് വിമാനത്തില്‍ തിരിച്ച് അയച്ചിരുന്നു. ഇന്ത്യന്‍ സർക്കാറും ഈ നടപടിയില്‍ സഹകരിച്ചു. ഇത്തരത്തില്‍ 2024-24 സാമ്പത്തിക വർഷത്തില്‍ മാത്രം 1100 ലേറെ നാടുകടത്തിയെന്നാണ് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ തിരിച്ച് അയക്കുന്നതിനൊപ്പം തന്നെ പൗരത്വ നിയമങ്ങളിൽ വലിയ മാറ്റം നടപ്പാക്കാനും ട്രംപ് ഒരുങ്ങുകയാണ്. യുഎസിൽ നിലവിലുള്ള ജന്മാവകാശ പൗരത്വ നിയമത്തിൽ കാതലായ മാറ്റം കൊണ്ടുവരാനാണ് നീക്കം. യുഎസിൽ ജനിക്കുന്ന വ്യക്തി യുഎസ് പൗരനായി കണക്കാക്കപ്പെടും എന്നതാണ് നിലവിലെ നിയമം. തന്റെ ഒന്നാം ഭരണ കാലത്ത് തന്നെ ഈ നിയമം പരിഷ്കരിക്കാനുള്ള ശ്രമം ട്രംപ് ആരംഭിച്ചിരുന്നെങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.
-
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications