Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന് തിരിച്ചടി; ഹാർവാർഡിനെതിരായ പ്രതികാര നടപടി മരവിപ്പിച്ച് കോടതി

പുതുതായി അന്താരാഷ്ട്ര വിദ്യാർഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍ നിന്നും ഹാർവാർഡ് സർവ്വകലാശാലയെ വിലക്കിയ നടപടി മരവിപ്പിച്ച് യുഎസ് കോടതി. ബോസ്റ്റൺ ഫെഡറൽ കോടതിയാണ് ട്രംപ് ഭരണകുടത്തിന് തിരിച്ചടി നൽകുന്ന ഉത്തരവിറക്കിയത്. സർക്കാർ നടപടി ഭരണഘടന വിരുദ്ധമാണെന്നും ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സർവ്വകലാശാല നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

വിദേശ വിദ്യാർത്ഥികളെ വിലക്കുന്നതും ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സർവ്വകലാശാല ചൂണ്ടിക്കാട്ടി. സർവ്വകലാശാലയുടെ പ്രധാന വരുമാനസ്രോതസ് തന്നെ വിദേശ വിദ്യാർത്ഥികളാണെന്നും സർവ്വകലാശാല കോടതിയിൽ വിശദീകരിച്ചു. ' വിദേശ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ഹാർവാർഡ് സർവ്വകലാശാല ഇല്ല' എന്നായിരുന്നു സ്ഥാപനം വാദിച്ചത്. ഹാർവാർഡിന്റെ വാദം അംഗീകരിച്ച കോടത ട്രംപ് ഭരണകുട നടപടി തത്കാലത്തേക്ക് തടഞ്ഞു.

trump2-

ഈ 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം ക്യാമ്പസിൽ യഹൂദവിരുദ്ധതയും പ്രോ-പലസ്തീൻ പ്രക്ഷോഭങ്ങളും വർധിച്ചുവെന്ന ട്രംപ് ഭരണകൂടത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ് സർക്കാർ സർവ്വകലാശാലക്ക് നിർദേശം നൽകിയത്. എന്നാൽ സർക്കാർ നിർദേശം സർവ്വകലാശാല തള്ളി. സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും എതിരായ നടപടി എന്നായിരുന്നു സർവ്വകലാശാല ഇതിനോട് പ്രതികരിച്ചത്. ഹാർവാർഡിന്റെ അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും ഒപ്പം നിയമപരമായി പാലിക്കേണ്ട കാര്യങ്ങൾ പാലിക്കുമെന്നും സർവകലാശാല പ്രസിഡന്റ് അലൻ ഗാർബർ സർക്കാരിന് മറുപടി നൽകി.

ഹാർവാർഡിന്റെ 2.2 ബില്യൺ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യൺ ഡോളറിന്റെ കരാറുകളും ട്രംപ് ഭരണകൂടം നേരത്തെ മരവിപ്പിച്ചിരുന്നു. ഹാർവാർഡിന്റെ ചില പഠനങ്ങൾ 'രാജ്യവിരുദ്ധമാണ്' എന്ന് ആരോപിച്ച് 2.7 മില്യൺ ഡോളറിന്റെ രണ്ട് ഡി എച്ച് എസ് ഗ്രാന്റുകളും ട്രംപ് സർക്കാർ റദ്ദാക്കിയിരുന്നു.

ജർമ്മനിയിൽ കത്തികൊണ്ടുള്ള ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

ജർമ്മനിയിലെ ഹാംബർഗ് സ്റ്റേഷനിൽ നടന്ന കത്തി ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 6 പേരുടെ പരിക്കുകൾ സാരമാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ എന്തിനാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.

വൈകീട്ട് ആറ് മണിയോടെയാണ് ആക്രമണം നടന്നത്. 39 കാരിയാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. ഇവർ തനിച്ചാണ് ആക്രമണം നടത്തിയത്. പോലീസ് ഇവരെ വിശദമായി പരിശോധിച്ചുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+