ദ്വീപ് രാജ്യമായ ടോംഗോയില്‍ സുനാമി; തിരമാലകള്‍ ആഞ്ഞടിക്കുന്നു, മുന്നറിയിപ്പുമായി അധികൃതര്‍
നുക്കുവലോഫ: തെക്കന്‍ ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ ടോംഗോ സുനാമി ആഞ്ഞടിച്ചതായി റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കെ, തീരദേശ ടോംഗന്‍ വീടുകളിലൂടെ തിരമാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഗ്നിപര്‍വ്വതത്തിന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം ടോംഗന്‍ കാലാവസ്ഥാ സേവന കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ടോംഗയിലെ ഫൊനുവാഫോ ദ്വീപില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.
ഡിസംബര്‍ അവസാനത്തോടെ അഗ്നിപര്‍വ്വതം ഇടയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് 260 കിലോമീറ്റര്‍ ചുറ്റളവുണ്ടെന്ന് ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് മേധാവി ടാനിയേല കുല പറഞ്ഞതായി റേഡിയോ ന്യൂസിലന്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹാപയ്, ടോങ്ഗടാപു, വാവവ് എന്നീ മൂന്നു പ്രധാന ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടോംഗോ. ഇവയിലെ ഭൂരിഭാഗം ദ്വീപുകളും പവിഴ ദ്വീപുകളാണ്. ജനങ്ങളില്‍ ഭൂരിഭാഗവും ഇവിടെയാണ് നിവസിക്കുന്നത്. പവിഴ ദ്വീപുകള്‍ക്ക് പുറമെ അഗ്നിപര്‍വതജന്യ ദ്വീപുകളുടെ ഒരു ശൃംഖല തന്നെ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇവയില്‍ ചിലത് സജീവമാണ്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications