ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്, വിശദവിവരം..
ടോക്കിയോ: ജപ്പാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച തെക്ക് പടിഞ്ഞാറൻ ജപ്പാനിലെ ക്യൂഷു മേഖലയിൽ ഉണ്ടായതെന്നാണ് ജപ്പാനിലെ കാലാവസ്ഥ ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തത്. മിയാസാക്കി പ്രിഫെക്ചറിൽ രാത്രി 9.29ന് ( പ്രാദേശിക സമയം) ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.
അതേ സമയം മിയാസാക്കി,ഷികോകു ദ്വീപിലെ കൊച്ചി പ്രിഫെക്ചറുകളിൽ ഏജൻസി മുന്നറിയിപ്പ് നൽകി. യൂറോപ്യൻ മെഡിറ്റേറിയൻ സീസ്മോളജിക്കൽ സെന്റർ പ്രകരാം ഭൂകമ്പത്തിന്റെ ആഴം 37 കിലോ മീറ്റർ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 8 ന് ജപ്പാനിൽ 6.9, 7.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ക്യൂഷു, ഷിക്കോകി എന്നീ തെക്ക് പടിഞ്ഞാറൻ ദ്വീപുകളിൽ അനുഭവപ്പെട്ടിരുന്നു. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

2024 ജനുവരി 1 ന് ജപ്പാനിലെ സുസു, വാജിമ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പകത്തിൽ 300 ലധികം പേർ മരിച്ചിരുന്നു. ഭൂകമ്പത്തിന് സാധ്യതയുള്ള പ്രദേശമാണ് ജപ്പാമൻ. പസഫിക് റിംഗ് ഓഫ് ഫയർ എന്ന പ്രദേശത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.
അതേ സമയം ജനുവരി 7 ന് ടിബറ്റിൽ 7. 1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ ആറ് ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാനിലും ഭൂചലനം. ടിബറ്റിലെ ഭൂകമ്പത്തിൽ 126 പേർ മരിക്കുകയും നിരവധി വീടുകൾ നിലംപൊത്തുകയും 300 ലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ടിബറ്റിലെ ടിൻഗ്രി കൗണ്ടിയിലായിരുന്നു ഭൂകമ്പം. ടിബറ്റിലെ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.












Click it and Unblock the Notifications