കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 8.2 തീവ്രത, സുനാമി മുന്നറിയിപ്പല്ല!

Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്ക‍യിലെ അലാസ്കയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. കാനഡ, അലാസ്ക തുടങ്ങിയ സമീപ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് അത് കാൻസൽ ചെയ്യുകയായിരുന്നു. 1964ൽ ഉണ്ടായ ഭൂചലനമാണ് അലാസ്കയുടെ ചരിത്രത്തിലെ ഏറ്റവും വലുത്. 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുത്തിയത്.

ഇതേ തുടര്‍ന്ന് ഈ മേഖലയിലെ താമസിക്കുന്നവരോട് മാറി താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലാസ്‌കയിലുണ്ടായ ഭൂചലനം കണക്കിലെടുത്ത്‌ അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും സുനാമി മുന്നറിയിപ്പുണ്ടെന്നുമാണ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്. അലാസ്കയിലെ കോഡിയാക്കിൽ നിന്ന്‍ 175 മൈൽ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

Washington

ഇതെത്തുടർന്ന് സമുദ്രത്തിൽ 32 അടി ഉയരത്തിൽ ‌തിരമാലകളുയർന്നതായി റിപ്പോർട്ടുണ്ട്. തീരപ്രദേശത്തുള്ളവർ എത്രയും പെട്ടെന്ന് ഉയരമുള്ള സ്ഥലങ്ങളിലേക്കു മാറണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു

മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് തീരത്തുനിന്നും ആളുകൾ വീടുപേക്ഷിച്ചു കാറുകളിൽ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അലാസ്ക, ബ്രിട്ടിഷ് കൊളമ്പിയ എന്നിവിടങ്ങളിലുള്ളവരാണ് നാടുവിട്ടു പോകുന്നവരിൽ കൂടുതൽ.

English summary
Forecasters canceled tsunami warnings for Alaska and the US and Canadian west coasts Tuesday after an earthquake in the Gulf of Alaska stoked fears of damaging waves. The tsunami alerts were canceled "because additional information and analysis have better defined the threat," said the National Tsunami Warning Center in Palmer, Alaska. Small tsunami waves of less than 1 foot were reported in Alaska, the center said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X