കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല ഹാരിസിന്‍റെ സത്യപ്രതിജ്ഞ; ആഘോഷമാക്കി തമിഴ്നാട്ടിലെ തുലസേന്ദ്രപുരം ഗ്രാമം

Google Oneindia Malayalam News

ചെന്നൈ: കമലഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ ആഹ്ളാദ തിമിര്‍പ്പില്ലാണ് തമിഴ്നാട്ടിലെ തുലസേന്ദ്രപുരം എന്ന ഗ്രാമം. വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന ആദ്യ വനിത, ദക്ഷിണേഷ്യൻ വംശജയായ ആദ്യ വ്യക്തി എന്നീ നിലകളിൽ ചരിത്രം സൃഷ്ടിക്കാൻ ഹാരിസ് ഒരുങ്ങുന്ന കമലഹാരിസിന്‍റെ കുടുംബ വേരുകള്‍ എത്തിനില്‍ക്കുന്നത് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രമാത്തിലാണ്.

കമല ഹാരിന്‍റെ മുത്തച്ഛന്റെ ജന്മനാടാണ് തുളസേന്ദ്രപുരം. ഹാരിസിന്റെ അമ്മ കാലിഫോർണിയ സർവകലാശാലയിൽ പഠിക്കാനായി പത്തൊമ്പതാം വയസിലാണ് അമേരിക്കയിലേക്ക് പോയത്. അവിടെ വെച്ച് ജമൈക്കൻ പൗരനായ ഹാരിസിനെ വിവാഹം കഴിക്കുകയും മകൾക്ക് കമല എന്ന്‌ പേരിടുകയും ചെയ്യുകയുമായിരുന്നു. ചെറുപ്പകാലത്ത് വലവട്ടം കമലഹാരിസ് ചെന്നൈയിലേക്ക് വരികയും ചെയ്തിരുന്നു.

kamala-harris

അമേരിക്കയുടെ വൈസ് പ്രസിഡന്റായി ഒരു ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് കമല ഹാരിസിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ഗ്രാമത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകനോട് അധ്യാപികയായ അനുകമ്പ മാധവസിംഹൻ പറഞ്ഞത്. കമല ഹാരിസിന്‍റെ സത്യപ്രതിജ്ഞ വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമവാസികള്‍.

ഇതോടൊപ്പം തന്നെ 2024 ല്‍ കമല ഹാരിസ് അമേരിക്കയുടെ പ്രസിഡന്‍റ് പദവിയില്‍ എത്തിയേക്കുമെന്ന പ്രതീക്ഷകളും ഗ്രാമവാസികള്‍ പങ്കുവെക്കുന്നു. അടുത്ത നാല് വർഷം കമല ഹാരിസ് ഇന്ത്യയെ പിന്തുണയ്ക്കുകയാണെങ്കിൽ അവർ തീര്‍ച്ചയായും പ്രസിഡന്റാകും എന്നാണ് 40 കാരനായ ജി മണികണ്ഠന്‍ എന്ന വ്യക്തി അഭിപ്രായപ്പെട്ടത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗ്രാമത്തിലെ ക്ഷേത്രത്തിൽ കമല ഹാരിസിനായി പ്രത്യേക പ്രാർത്ഥനകളും നടക്കുന്നുണ്ട്.

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

Recommended Video

cmsvideo
Vogue magazine facing criticism after white wash Kamala Harris photo

English summary
Tulasendrapuram village in Tamil Nadu celebrate Kamala Harris inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X