യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി ചുമതലയേറ്റ തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യക്കാരിയോ? പേരിനു പിന്നിലെ കഥയിങ്ങനെ
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി (ഡിഎന്‍ഐ) തുള്‍സി ഗബ്ബാര്‍ഡ് സ്ഥാനറ്റേതോടെ അവര്‍ ഇന്ത്യക്കാരിയാണോ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പദവിലാണ് തുള്‍സിയെ നിയമിച്ചത്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലായിരുന്നു സത്യപ്രതിജ്ഞ. ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് തുള്‍സി.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി എന്നിവയുള്‍പ്പെടെ 18 ഇന്റലിജന്‍സ് ഏജന്‍സികളുടെ മേല്‍നോട്ടമാണ് തുള്‍സി ഗബ്ബാര്‍ഡിനു മേല്‍ വരുന്നത്. ഇതുകൂടാതെ, യുഎസ് പ്രസിഡന്റിന്റെ ഇന്റലിജന്‍സ് ഉപദേഷ്ടാവെന്ന സുപ്രധാന ചുമതലയുമുണ്ട്. ലോകമെമ്പാടു നിന്നുമുള്ള അതീവ രഹസ്യ സ്വഭാവമുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ സമാഹരിക്കുന്ന രഹസ്യ രേഖയായ ഡെയ്ലി ബ്രീഫ് പ്രസിഡന്റിനു വേണ്ടി നിര്‍മ്മിക്കുന്നതും തുളസിയായിരിക്കും.

അമേരിക്കയിലെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഹിന്ദുവാണ് തുള്‍സി എന്നത് അവരുടെ നിയമനത്തെ ചരിത്രപരമാക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ അമേരിക്കയിലാണ് ഹിന്ദു വിശ്വാസം പിന്തുടരുന്ന തുള്‍സിയെ ഏറ്റവും ഉന്നത പദവിയില്‍ നിയമിച്ചത്. ചെറുപ്പം മുതല്‍ കത്തോലിക്കാ വിശ്വാസവും ഹിന്ദു വിശ്വാസവും തുള്‍സിയുടെ കുടുംബം ഒരുപോലെ പിന്തുടര്‍ന്നിരുന്നു. ഭഗവദ്ഗീതയിലെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സന്ദേശം (കര്‍മ്മ യോഗ) ഉള്‍ക്കൊണ്ട് രാഷ്ട്രീയ സേവനത്തിനിറങ്ങി. ഹിന്ദുമതം പൂര്‍ണമായും സ്വീകരിച്ച തുള്‍സി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി തന്റെ ഹിന്ദു സ്വത്വത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഉപയോഗിച്ചു.
1981 ഏപ്രില്‍ 12 നാണ് അമേരിക്കന്‍-സമോവന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡ് ജനിച്ചത്. മൈക്ക് ഗബ്ബാര്‍ഡിന്റെയും കരോള്‍ പോര്‍ട്ടറിന്റെയും മകളാണ്. തുള്‍സി എന്ന പേര് കാരണം തന്റെ പാരമ്പര്യത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും താന്‍ ഇന്ത്യന്‍ വംശജയല്ലെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കത്തോലിക്കാ വിശ്വാസത്തില്‍ നിന്നാണ് പിതാവ് മൈക്ക് ഗബ്ബാര്‍ഡ് ഹിന്ദുവായി മാറിയത്. തുള്‍സി ഗബ്ബാര്‍ഡിന്റെ അമ്മ കരോള്‍ പോര്‍ട്ടര്‍ ഗബ്ബാര്‍ഡ് ഹിന്ദുമതത്തിന്റെയും സംസ്‌കാരത്തിന്റെയും കടുത്ത ആരാധികയാണ്. നാലു സഹോദരങ്ങളും ഹൈന്ദവ നാമങ്ങളാണ് പിന്തുടരുന്നത്. സഹോദി വൃന്ദാവന്‍, സഹോദരന്മാര്‍ ജയ്, ഭക്തി, ആര്യന്‍. തുള്‍സി എന്നും യോഗയും ധ്യാനവു പരിശീലിക്കുന്നു.
21 ാം വയസില്‍ ഹവായിയില്‍ ജനപ്രതിനിധി അംഗമായാണ് തുള്‍സിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അമേരിക്കയെ നടുക്കിയ 9/11 ആക്രമണത്തിന് ശേഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന തുള്‍സി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications