കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് വീണ്ടും കൂട്ടക്കൊലയ്ക്ക് ഒരുങ്ങുന്നു? ടുണീഷ്യയില്‍ അടിയന്തരാവസ്ഥ

Google Oneindia Malayalam News

ടൂണിസ്: ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണ സാധ്യതയെ മുന്‍നിര്‍ത്തി ടുണീഷ്യയലി#് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വിനോദ സഞ്ചാരികള്‍ക്ക് മേല്‍ ഐസിസ് ആക്രമണം നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്നത്. 38 പേരാണ് ടുണീഷ്യയില്‍ ഐസിസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീണ്ടും ഐസിസിന്റെ ആക്രമണം ഉണ്ടാകുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം വെട്ടിക്കുറച്ച സര്‍ക്കാര്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലും ബീച്ചുകളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1400 സൈനികരെ വിന്യസിച്ചിട്ടുള്ളതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ISIS

ഐസിസ് ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും സൈന്യത്തിന് പ്രത്യേക പരിശീലനം നല്‍കേണ്ടതും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിയ്‌ക്കേണ്ടതും അനിവാര്യമാണെന്നും ടുണീഷ്യന്‍ പ്രസിഡന്റ് ബെജി കെയ്ഡ് എസ്സെബ്‌സി അറിയിച്ചു.

ഐസിസ് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് സുരക്ഷ ജീവനക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം മുന്‍കൂട്ടി കാണാനാകാത്തതിനും ഭീകരരെ നേരിടുന്നതില്‍ വീഴ്ച പറ്റിയതും കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. പ്രധാനമന്ത്രി ഹബീബ് എസീദിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

English summary
Tunisia beach attack: State of emergency declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X