കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ടൂണിഷ്യന്‍ യുവതികളുടെ സെക്‌സ് ജിഹാദ്

Google Oneindia Malayalam News

ട്യൂണിസ്: സിറിയയില്‍ കലാപത്തിലേര്‍പ്പെട്ടിരിക്കുന്ന വിമതര്‍ക്ക് ഊര്‍ജ്ജം പകരാന്‍ ടുണീഷ്യന്‍ യുവതികളുടെ വക സെക്‌സ് ജിഹാദും. സിറിയയിലെത്തി ഇരുപതും മുപ്പതും ചിലപ്പോള്‍ നൂറും പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാണ് ഇവര്‍ ഓരോരുത്തരും സിറിയയ്‌ക്കെതിരായ യുദ്ധത്തില്‍ പങ്കാളികളാകുന്നത്. കലാപകാരികളില്‍ നിന്നും ഗര്‍ഭം ധരിച്ചാണ് ഇവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത്.

ടുണീഷ്യയിലെ ആഭ്യന്തര കാര്യ മന്ത്രി ലോട്ഫി ബിന്‍ ജിദ്ദോയാണ് സെക്‌സ് ജിഹാദിന്റെ വിവരം പുറത്തുവിട്ടത്. മന്ത്രിയെ ഉദ്ധരിച്ച് കൊണ്ട് അറബ് ദിനപ്പത്രമായ അല്‍ അറേബ്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നാഷണില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

tunisia

എത്ര സ്ത്രീകളാണ് സെക്‌സ് ജിഹാദിനായി ടുണിഷ്യയില്‍ നിന്നും സിറിയയിലേക്ക് പോയിരിക്കുന്നത് എന്നത് വ്യക്തമല്ല. എന്നാലും നൂറുകണക്കിന് സ്ത്രീകള്‍ സംഘത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെക്‌സ് ജിഹാദിനൊടുവില്‍ ഗര്‍ഭിണികളായി സ്വന്തം നാ്ട്ടിലേക്ക് തിരിച്ചുവരാനാണ് ഇവര്‍ പോകുന്നത്.

ടുണീഷ്യന്‍ മതാധ്യക്ഷനായ ഷെയ്ഖ് ബതീഖ് നേരത്തെ സെക്‌സ് ജിഹാദിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. സെക്‌സ് ജിഹാദ് എന്നത് വേശ്യാവൃത്തി തന്നെയാണ് എന്നായിരുന്നു മതനേതാവിന്റെ ആരോപണം. എന്തായാലും വിവദപ്രസ്താവനകള്‍ന നടത്തി അധികകാലം അദ്ദേം മതനേതാവിന്റെ കസേരയില്‍ ഇരുന്നില്ല.

സിറിയയിലെ ജിഹാദിനെ സഹായിക്കാനായി കുറെ പെണ്ണുങ്ങളെ അവിടേക്ക് അയക്കുന്നു. എന്നിട്ട് സെക്‌സ് ജിഹാദ് എന്ന് പേരും വിൡക്കുന്നു. എന്താണിത്. വെറും വേശ്യാവൃത്തിയാണ് ഇത് - അദ്ദേഹം കുറ്റപ്പെടുത്തി.

English summary
In a shocking incident, Tunisian Interior Minister Lotfi Bin Jeddo reportedly said that a group of Tunisian girls traveled to Syria to participate in "sexual jihad" there, have returned to Tunisia pregnant, according to reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X