കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുണീഷ്യയില്‍ ഭീകരാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

  • By Gokul
Google Oneindia Malayalam News

ടുണിസ്: ടുണീഷ്യയിലെ പാര്‍ലമെന്റിന് സമീപമുള്ള ബാര്‍ദോ മ്യൂസിയത്തില്‍ ഭീകരര്‍ നടത്തിയ ആക്രമത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ 17 പേരും വിദേശികളാണ്. മരിച്ച മറ്റു രണ്ടുപേര്‍ സ്വദേശികാണെന്നാണ് വിവരം. ഹോളണ്ട്, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ടുണീഷ്യയില്‍ വിനോദ സഞ്ചാരത്തിനെത്തിയവരാണ് കൊല്ലപ്പെട്ടവര്‍.

ബാര്‍ദോ മ്യൂസിയത്തില്‍ നുഴഞ്ഞു കയറിയ അഞ്ചു ഭീകരര്‍ തുരുതുരാ വെടിവെക്കുകയായിരുന്നു. രണ്ടു ഭീകകരെ സുരക്ഷാ സൈന്യം വധിച്ചു. മറ്റുള്ളവര്‍ക്കെതിരെ ഓപ്പറേഷന്‍ തുടരുകയാണ്. പാര്‍ലമെന്റില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

tunisia

ഭീകരവാദ വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട് ടുണീഷ്യയിലെ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു ആക്രമണം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആഭ്യന്തര യുദ്ധങ്ങള്‍ പതിവായ രാജ്യത്ത് വിമതരാണോ ആക്രമണം നടത്തിയത് എന്ന് സംശയിക്കുന്നതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അടുത്തിടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ടുണീഷ്യയില്‍ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ലമെന്റ് സമുച്ചയത്തിന് സമീപമുള്ള ആക്രമണമായതിനാല്‍ സര്‍ക്കാര്‍ ഉടനടി അന്വേഷണം പ്രഖ്യാപിച്ചു. വിദേശീയരെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നത് വ്യക്തമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
Tunisia Museum Attack Leaves 19 Dead; 2 Gunmen Killed in Firefight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X