തുര്‍ക്കിയില്‍ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപം സ്ഫോടനം; 'തീവ്രവാദി ആക്രമണം'
അങ്കാര: തുര്‍ക്കി തലസ്ഥാനമായ അങ്കാരയില്‍ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപം സ്ഫോടനം. നാളെ പാര്‍ലമെന്റ് ചേരാനിരിക്കെയാണ് സംഭവം. പ്രദേശത്ത് നിന്ന് വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്നും സുരക്ഷാ സേനകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചതായും തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റതായി തുര്‍ക്കി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു.
വേനലവധിക്ക് ശേഷം പാര്‍ലമെന്റ് വീണ്ടും ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം നടന്നത്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സുരക്ഷാസേന പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ലമെന്റിനും ആഭ്യന്തര മന്ത്രാലയത്തിനും സമീപമാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.

തീവ്രവാദി ആക്രമണമാണ് നടന്നത് എന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായയെ ഉദ്ധരിച്ച് ടിആര്‍ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന് മുന്നില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് സ്ഫോടനം നടന്നത്. പാര്‍ലമെന്റ് മന്ദിരത്തിനും സമീപത്തുള്ള ആഭ്യന്തര മന്ത്രാലയ മന്ദിരത്തിനും ചുറ്റും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
വേനല്‍ അവധിക്ക് ശേഷം പാര്‍ലമെന്റ് പുനരാരംഭിക്കുകയാണ്. പ്രസിഡന്റ് റജബ് ത്വയീബ് എര്ദോഗന് ഉള്‍പ്പെടെ എല്ലാ പാര്‍ലമെന്റംഗങ്ങളും ഉച്ചകഴിഞ്ഞ് 2 മണിക്ക് പാര്‍ലമെന്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"











Click it and Unblock the Notifications