Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് തുര്‍ക്കിയും മലേഷ്യയും... ബിജെപി നടപടിയില്‍ തൃപ്തി

അങ്കാറ: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍. തുര്‍ക്കിയും മലേഷ്യയും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. ഇത്തരം വിവാദ പ്രസ്താവന നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. അതേസമയം, നേതാക്കള്‍ക്കെതിരെ ബിജെപി സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി മലേഷ്യ സ്വാഗതം ചെയ്തു. മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മലേഷ്യ ആവശ്യപ്പെട്ടു.

t

പ്രവാചകനെ നിന്ദിക്കുക വഴി ഇന്ത്യയിലെ മുസ്ലിങ്ങളെ മാത്രമല്ല, ലോക മുസ്ലിങ്ങളെയും അപമാനിച്ചിരിക്കുകയാണെന്ന് തുര്‍ക്കി ഭരണകക്ഷിയായ എകെ പാര്‍ട്ടി ആരോപിച്ചു. ഇസ്ലാമോഫോബിയ ഇല്ലാതാക്കാനും മുസ്ലിങ്ങളുടെ മത സ്വാതന്ത്ര്യം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ഭരണകൂടം ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എകെ പാര്‍ട്ടി വക്താവ് പറഞ്ഞു. ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാര്‍ലമെന്റും പ്രവാചക നിന്ദയെ അപലപിച്ച് രംഗത്തുവന്നു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങി ആറ് ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ തുടങ്ങിയ അറബ് രാജ്യങ്ങളെല്ലാം ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. ജിസിസി രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തിയതാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയായത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ അംബാസഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാന്‍ ഭരിക്കുന്ന താലിബാനും ഇന്ത്യയ്ക്ക് താക്കീതുമായി വന്നിരിക്കുന്നു. മത ഭ്രാന്തന്‍മാരെ തടയണമെന്നും ഇത്തരക്കാരെ പ്രോല്‍സാഹിപ്പിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയില്‍പ്പെട്ട നേതാവിന്റെ പ്രവാചകനെതിരായ പ്രസ്താവനയെ അഫ്ഗാന്‍ ഭരണകൂടം അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ നുപുര്‍ ശര്‍മക്കെതിരെ ബിജെപി നടപടിയെടുത്തിട്ടുണ്ട്. അവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസെടുത്തിട്ടുണ്ട്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി സ്വീകരിച്ച നടപടിയെ സൗദി അറേബ്യ ഉള്‍പ്പെയുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യന്‍ ഭരണകൂടം മാപ്പ് പറയേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ജിസിസി രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. 1.35 കോടി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 89 ലക്ഷം പേരും ജിസിസി രാജ്യങ്ങളിലാണ്. ജിസിസിയില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത് പ്രവാസി ഇന്ത്യയ്ക്കാരുടെ സുരക്ഷയെ ബാധിച്ചേക്കും. അതിനിടെ ഇന്ത്യയില്‍ അല്‍ ഖാഇദ ആക്രമണം നടത്തുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+