മുന്നറിയിപ്പുകള്‍ അവഗണിച്ച് തുര്‍ക്കി സൈന്യം അഫ്രിന് ആക്രമണം തുടങ്ങി; സിറിയ തിരിച്ചടിക്കുമോ?
അങ്കാറ: അമേരിക്കയുടെയും സിറിയയുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് തുര്‍ക്കി സൈന്യം കുര്‍ദ് നിയന്ത്രിത സിറിയന്‍ പ്രദേശമായ അഫ്രിനു നേരെ ശക്തമായ ഷെല്ലാക്രമണം തുടങ്ങി. സിറിയന്‍ പ്രദേശത്ത് ആക്രമണം നടത്തിയാല്‍ അത് കുട്ടിക്കളിയാവില്ലെന്ന സിറിയന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് തുര്‍ക്കിയുടെ നടപടി.
തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ സിറിയന്‍ സര്‍ക്കാരിനെതിരേയും ഐ.എസിനെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്സിന്റൈ (എസ്.ഡി.എഫ്) ഭാഗമായി പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി (വൈ.പി.ജി) നെതിരേയാണ് തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജിയെ ഭീകരസേനയായാണ് തുര്‍ക്കി പരിഗണിക്കുന്നത്. ഈപശ്ചാത്തലത്തിലാണ് സൈനികാക്രമണം.

അഫ്രിന് പ്രദേശത്തെ വളയുന്നതിന്റെ ഭാഗമായി തുര്‍ക്കി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫ്രീ സിറിയന്‍ ആര്‍മിയെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന സിറിയയുടെ വടക്കന്‍ പ്രദേശമായ അസാസില്‍ വിന്യസിച്ചിട്ടുണ്ട്. അതിര്ത്തിയിലാവട്ടെ തുര്‍ക്കി സൈന്യം എല്ലാവിധ ആയുധങ്ങളുമായി സജ്ജമായി നിലകൊള്ളുകയുമാണ്. തുര്‍ക്കി ആക്രമണത്തിന് മുന്നോടിയായി അഫ്രിന് പ്രദേശത്തുണ്ടായിരുന്ന 170 റഷ്യന്‍ സൈനികര്‍ ഇവിടെ നിന്ന് പിന്മാറിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി-റഷ്യ സൈനിക വക്താക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, വൈ.പി.ജിയെ ഉള്‍പ്പെടുത്തി സിറിയയുടെ അതിര്‍ത്തിയില്‍ പുതിയ സംരക്ഷണ സേനയെ വാര്‍ത്തെടുക്കാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരായ നീക്കത്തിന്റെ ഭാഗം കൂടിയാണ് തുര്‍ക്കിയുടെ സൈനിക നടപടി. വടക്കന്‍ സിറിയയിലെ കുര്‍ദുകളെ ഉള്‍പ്പെടുത്തി 30,000 വരുന്ന സേനയെ വാര്‍ത്തെടുക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
കുര്‍ദ് പോരാളികള്‍ക്ക് പരിശീലനം നല്കി സിറിയയില്‍ പുതിയ അതിര്‍ത്തി സേനയ്ക്ക് രൂപം നല്‍കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ അമേരിക്കയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവതാളത്തിലാവുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications