കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി ഉറച്ചു തന്നെ; സിറിയയുടെ കൂടുതല്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്, കരസേന അതിര്‍ത്തിയില്‍

  • By Desk
Google Oneindia Malayalam News

അങ്കാറ: സിറിയയിലെ കുര്‍ദ് വിമതര്‍ക്കെതിരേ തുര്‍ക്കി സൈന്യം ആക്രണം ശക്തമാക്കി. കഴിഞ്ഞ ദിവസത്തെ ഷെല്ലാക്രമണത്തിന് പിന്നാലെ സിറിയ-തുര്‍ക്കി അതിര്‍ത്തിയായ അഫ്രിനില്‍ തുര്‍ക്കി യുദ്ധ വിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. സിറിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തുന്ന തുര്‍ക്കി വിമാനങ്ങള്‍ വെടിവച്ചിടുമെന്ന സിറിയന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് തുര്‍ക്കിയുടെ നടപടി. വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

കാബൂളിലെ ആഢംബര ഹോട്ടലില്‍ ഭീകരാക്രമണം; നിരവധി പേരെ ബന്ദികളാക്കികാബൂളിലെ ആഢംബര ഹോട്ടലില്‍ ഭീകരാക്രമണം; നിരവധി പേരെ ബന്ദികളാക്കി

അഫ്രിന്‍ പ്രദേശത്തെ വളയുന്നതിന്റെ ഭാഗമായി തുര്‍ക്കി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയെ അഫ്രിന്‍ ഭാഗത്ത് വിന്യസിച്ചിട്ടുണ്ട്. തുര്‍ക്കി സൈന്യവും എല്ലാ തയ്യാറെടുപ്പുകളോടും കൂടി അതിര്‍ത്തിയില്‍ സജ്ജമാണ്. സിറിയയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. അഫ്രിന്‍ ഓപ്പറേഷന് ശേഷം കുര്‍ദുകളുടെ ശക്തികേന്ദ്രമായ മമ്പിജ് ആക്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് അമേരിക്കന്‍ പിന്തുണയോടെ 2016ല്‍ കുര്‍ദുകള്‍ പിടിച്ചടക്കിയ സിറിയന്‍ പ്രദേശമാണ് മമ്പിജ്.

syria

സിറിയന്‍ സര്‍ക്കാരിനെതിരേയും ഐ.എസിനെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (എസ്.ഡി.എഫ്) ഭാഗമായി പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി (വൈ.പി.ജി) നെതിരേയാണ് തുര്‍ക്കി സൈന്യം ആക്രമണം നടത്തുന്നത്. ഇവര്‍ക്ക് തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജിയെ ഭീകരസേനയായാണ് തുര്‍ക്കി പരിഗണിക്കുന്നത്. ഈപശ്ചാത്തലത്തിലാണ് സൈനികാക്രമണം. സിറിയന്‍ അതിര്‍ത്തിയിലെ കുര്‍ദ് സൈനികര്‍ തങ്ങളുടെ രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്നതായും രാജ്യത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടിയെന്നും തുര്‍ക്കി വ്യക്തമാക്കി. അഫ്രിനില്‍ മാത്രം 8000ത്തിനും 10000ത്തിനുമിടയില്‍ കുര്‍ദ് പോരാളികളുണ്ടെന്നാണ് പ്രാഥമിക നിഗമനം.

തുര്‍ക്കി ആക്രമണത്തിന് മുന്നോടിയായി അഫ്രിന്‍ പ്രദേശത്തുണ്ടായിരുന്ന 170 റഷ്യന്‍ സൈനികര്‍ ഇവിടെ നിന്ന് പിന്‍മാറിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി-റഷ്യ സൈനിക വക്താക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, വൈ.പി.ജിയെ ഉള്‍പ്പെടുത്തി സിറിയയുടെ അതിര്‍ത്തിയില്‍ പുതിയ സംരക്ഷണ സേനയെ വാര്‍ത്തെടുക്കാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരായ നീക്കത്തിന്റെ ഭാഗം കൂടിയാണ് തുര്‍ക്കിയുടെ സൈനിക നടപടി. വടക്കന്‍ സിറിയയിലെ കുര്‍ദുകളെ ഉള്‍പ്പെടുത്തി 30,000 വരുന്ന സേനയെ വാര്‍ത്തെടുക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. കുര്‍ദ് പോരാളികള്‍ക്ക് പരിശീലനം നല്‍കി സിറിയയില്‍ പുതിയ അതിര്‍ത്തി സേനയ്ക്ക് രൂപം നല്‍കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ അമേരിക്കയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവതാളത്തിലാവുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
turkey begins syria operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X