കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് മറുപണിയുമായി തുര്‍ക്കി... മാധ്യമങ്ങള്‍ക്ക് പൂട്ടിട്ടു, യുഎഇയ്ക്കും വിലക്ക്, വഴിത്തിരിവ്!!

Google Oneindia Malayalam News

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് തുര്‍ക്കിയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളാവുന്നു. സൗദിയുടെ നീക്കത്തിന് പിന്നാലെ അവരുടെ നാട്ടിലെ എല്ലാ മാധ്യമങ്ങളെയും ബ്ലോക്ക് ചെയ്തിരിക്കുകയാണ് തുര്‍ക്കി. ഇതോടെ മാധ്യമ മേഖലയിലൂടെയുള്ള പ്രവര്‍ത്തനങ്ങളൊക്കെ പൂട്ടിട്ടാനുള്ള ഒരുക്കത്തിലാണ് ഇരുരാജ്യങ്ങളും ഇരുരാജ്യങ്ങളും ഇതുവരെ പരസ്പരം ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ശീതയുദ്ധത്തിന് സമാനമായി ഒന്നും മിണ്ടാതെ പരസ്പരം ആക്രമിക്കാനുള്ള ഒരുക്കമാണ് സൗദിയും തുര്‍ക്കിയും നടത്തുന്നത്. യുഎഇയും ഇതിന്റെ ചൂടേറ്റ് വാങ്ങിയിട്ടുണ്ട്.

ആദ്യ പണി സൗദി വക

ആദ്യ പണി സൗദി വക

സൗദിയാണ് വിലക്കിന് തുടക്കമിട്ടത്. തുര്‍ക്കി മാധ്യമങ്ങളായ ടിആര്‍ടി അറബിക്, അനഡോലും എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. തുര്‍ക്കിഷ് മാധ്യമങ്ങള്‍ക്കെതിരെ സൗദി അറേബ്യന്‍ ഭരണകൂട അനുകൂല അക്കൗണ്ടുകള്‍ നടത്തിയ ഓണ്‍ലൈന്‍ ക്യാമ്പയിനാണ് ഇതിന് പിന്നിലെ പ്രധാന കാരണം. സൗദിയിലെ ആക്ടിവിസ്റ്റുകളാണ് സൗദി തുര്‍ക്കിയില്‍ നിന്നുള്ള മാധ്യമങ്ങളെ ബ്ലോക്ക് ചെയ്ത കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കാരണം ഇപ്പോഴും വ്യക്തമല്ല.

തുര്‍ക്കിയുടെ മറുടി

തുര്‍ക്കിയുടെ മറുടി

തുര്‍ക്കി സൗദിയുടെയും യുഎഇയുടെ വാര്‍ത്താ സൈറ്റുകളാണ് ബ്ലോക്ക് ചെയ്തത്. ഇതെല്ലാം സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളാണ്. സൗദിയുടെ വാര്‍ത്താ ഏജന്‍സിയായ സ്പാ, യുഎഇയുടെ വാം ന്യൂസ് എന്നിവ തുര്‍ക്കിയില്‍ വളരെ പ്രശസ്തമാണ്. ഇവയ്ക്കാണ് പൂട്ടിട്ടത്. ഇതിന് പുറമേ ഒരു ഡസനോളം സൗദി, യുഎഇ സൈറ്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. തുര്‍ക്കിയിലെ ഇന്റര്‍നെറ്റ് നിയമങ്ങള്‍ വിലയിരുത്തിയാണ് ഇപ്പോവത്തെ നടപടിയെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം പറഞ്ഞിട്ടില്ല.

ഖഷോഗി വധം

ഖഷോഗി വധം

ജമാല്‍ ഖഷോഗി വധത്തില്‍ 20 സൗദി ഉദ്യോഗസ്ഥര്‍ക്കെതിരെ തുര്‍ക്കി നാലാഴ്ച്ച മുമ്പ് കുറ്റം ചുമത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ ഖഷോഗി വിവാഹ സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തിരിച്ച് പോയില്ല. ഇതിനുള്ളില്‍ വെച്ച് ഖഷോഗിയെ കാണാതാവുകയായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശാനുസരണം ഖഷോഗിയെ സൗദി ഉദ്യോഗസ്ഥര്‍ എംബസിക്കുള്ളില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് സൗദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമായത്.

പ്രതികരിക്കാതെ തുര്‍ക്കി

പ്രതികരിക്കാതെ തുര്‍ക്കി

തുര്‍ക്കിയിലെ നിയമ മന്ത്രാലയം ഇതുവരെ വിലക്കിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ബ്രിട്ടനിലെ ഒരു ദിനപത്രത്തിന്റെ തുര്‍ക്കിഷ് എഡിഷനും ബ്ലോക്ക് ചെയ്തതിന്റെ കൂട്ടത്തിലുണ്ട്. ഇവരെ നിയന്ത്രിക്കുന്നത് സൗദി കമ്പനിയാണ്. ഇവര്‍ക്കാണ് ഏറ്റവുമധികം തിരിച്ചടിയുണ്ടാവുക. തുര്‍ക്കിയും സൗദിയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങളെയും ബാധിച്ചെന്ന് ഈ മാധ്യമത്തിന്റെ എഡിറ്റര്‍ നെവ്‌സാത് സിസെക്ക് പറഞ്ഞു. എന്നാല്‍ സൗദി ഇക്കാര്യത്തെ കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടില്ല.

പ്രതികാര നടപടി

പ്രതികാര നടപടി

സൗദി നേരത്തെ വാര്‍ത്താ ഏജന്‍സികളെ ബ്ലോക്ക് ചെയ്തത് ഖഷോഗി വധത്തില്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു. സൗദി അറേബ്യ ജനറല്‍ ഇന്റലിജന്‍സിന്റെ മുന്‍ ഡെപ്യൂട്ടി അധ്യക്ഷന്‍, രാജകുടുംബത്തിന്റെ മുന്‍ ഉപദേഷ്ടാവ് എന്നിവരും ഇക്കൂട്ടത്തിലുണ്ട്. മുന്‍ അധ്യക്ഷന്‍ പ്രമുഖനായ അഹമ്മദ് അല്‍ അസിരിയാണ്. മറ്റേത് സൗദി അല്‍ ഖത്താനിയും. യുഎസ് അടക്കമുള്ളവര്‍ ഖഷോഗിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് ആരോപിക്കുന്നുണ്ട്.

English summary
turkey block media outlets from saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X