കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഗ്ദാദിയുടെ 'സ്വര്‍ണഖനിയെ' കണ്ടെത്തി; തുര്‍ക്കി സൈന്യത്തിന് വന്‍ നേട്ടം, കണ്ടയ്‌നറില്‍...

Google Oneindia Malayalam News

Recommended Video

cmsvideo
Turkey captures Abu Bakr al-Baghdadi's sister in Syria | Oneindia Malayalam

അങ്കാറ: ലോകം ഞെട്ടലോടെ കേട്ടിരുന്ന ഐസിസ് സംഘത്തിന്റെ നേതാവ് അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരിയും പിടിയില്‍. ബഗ്ദാദിയുടെ മൂത്ത സഹോദരി റസ്മിയ അവദ് ആണ് സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തിയ പരിശോധനയില്‍ പിടിയിലായത്. തുര്‍ക്കി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സിറിയയിലെ പ്രദേശത്തുവച്ചാണ് സംഭവം.

65കാരിയായ റസ്മിയയും കുടുംബവും കണ്ടയ്‌നറില്‍ യാത്ര ചെയ്യവെയാണ് സൈന്യത്തിന്റെ പിടിയിലായത്. അലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് കരുതുന്നു. ബഗ്ദാദിയെയും ഐസിസിനെയും പറ്റിയുടെ വിവരങ്ങളുടെ കേന്ദ്രമാണ് റസ്മിയ എന്ന് തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ....

 65കാരിയാണ് റസ്മിയ

65കാരിയാണ് റസ്മിയ

65കാരിയാണ് റസ്മിയ. ഭര്‍ത്താവ്, മരുമകള്‍, അഞ്ച് കുട്ടികള്‍ എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ കണ്ടയ്‌നറില്‍ യാത്ര ചെയ്തിരുന്നത്. കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലക്ക് മാറ്റിയ തുര്‍ക്കി സൈന്യം മുതിര്‍ന്നവരെ ചോദ്യം ചെയ്തുവരികയാണ്. റസ്മിയയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

 തുര്‍ക്കിക്ക് പ്രതീക്ഷ

തുര്‍ക്കിക്ക് പ്രതീക്ഷ

ഐസിസിനെ പറ്റിയും ബഗ്ദാദിയെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകത്തിന് അറിവില്ല. എന്നാല്‍ ബഗ്ദാദിയുമായി അടുപ്പം നിലനിര്‍ത്തിയിരുന്ന സഹോദരിയാണ് റസ്മിയ. അതുകൊണ്ടുതന്നെ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍, നേതാക്കള്‍ എന്നിവരെ പറ്റിയെല്ലാം ഇനി അറിയാമെന്നാണ് തുര്‍ക്കി സൈന്യം കരുതുന്നത്.

 വിവരങ്ങളുടെ സ്വര്‍ണഖനി

വിവരങ്ങളുടെ സ്വര്‍ണഖനി

ബഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങളുടെ സ്വര്‍ണഖനിയാണ് റസ്മിയ എന്നാണ് തുര്‍ക്കി സൈന്യം വിശേഷിപ്പിച്ചത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ വച്ചാണ് അമേരിക്കന്‍ സൈന്യം ബഗ്ദാദിയെ പിടികൂടാന്‍ ശ്രമിച്ചത്. പിടികൂടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം സ്വയം ബോംബ് പൊട്ടി മരിച്ചുവെന്നാണ് അമേരിക്ക പുറത്തുവിട്ട വിവരം.

 പ്രതീക്ഷ വീണ്ടും

പ്രതീക്ഷ വീണ്ടും

ബഗ്ദാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഐസിസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തിന് അറിയാനുള്ള മാര്‍ഗം നഷ്ടപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. ഇതിനിടെയാണ് തുര്‍ക്കി സൈന്യം സഹോദരിയെ പിടികൂടിയിരിക്കുന്നത്. ഐസിസിനെതിരായ പോരാട്ടത്തില്‍ തുര്‍ക്കി എന്നും മുന്നിലുണ്ടാകുമെന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ ഓഫീസ് അറിയിച്ചു.

ആരാണ് ബഗ്ദാദി

ആരാണ് ബഗ്ദാദി

ഇറാഖിലും സിറിയയിലുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം ഭരണമേഖല പ്രഖ്യാപിക്കുകയും ഖലീഫയാണെന്ന് പറയുകയും ചെയ്ത വ്യക്തിയാണ് ബഗ്ദാദി. ബ്രിട്ടനേക്കാള്‍ വലിപ്പുള്ള ഭൂപ്രദേശമാണ് ഇയാളുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. എന്നാല്‍ പാശ്ചാത്യ-അറബ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ബഗ്ദാദിയുടെ ഭരണകേന്ദ്രം നഷ്ടപ്പെട്ടു. ഒടുവില്‍ കൊല്ലപ്പെടുകയും ചെയ്തു.

പിന്‍ഗാമിയെ കുറിച്ച് വിവരം കിട്ടിയേക്കും

പിന്‍ഗാമിയെ കുറിച്ച് വിവരം കിട്ടിയേക്കും

ഐസിസിന്റെ പുതിയ മേധാവിയായി കരുതുന്നത് അബു ഇബ്രാഹീം അല്‍ ഹാശിമി അല്‍ ഖുറൈഷിയെ ആണ്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല. റസ്മിയയെ പിടികൂടിയ സാഹചര്യത്തില്‍ വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. ഐസിസിന്റെ ആഗോള തലത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഇനി വിവരങ്ങള്‍ പുറത്തുവന്നേക്കും.

അമേരിക്ക ഭയക്കുന്നത് ഇറാനില്‍ സംഭവിക്കുന്നു; വെളിപ്പെടുത്തി റൂഹാനി, പ്രമുഖരെ ലക്ഷ്യമിട്ട് യുഎസ്അമേരിക്ക ഭയക്കുന്നത് ഇറാനില്‍ സംഭവിക്കുന്നു; വെളിപ്പെടുത്തി റൂഹാനി, പ്രമുഖരെ ലക്ഷ്യമിട്ട് യുഎസ്

English summary
Turkey captures sister of ISIS Leader Abu Bakr al-Baghdadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X