കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസ് അല്‍ ഐന്‍ പിടിച്ച് തുര്‍ക്കി... സിറിയ രക്തക്കളമാകുന്നു.... 18 ഗ്രാമങ്ങള്‍ പിടിച്ചെടുത്തു!!

Google Oneindia Malayalam News

അങ്കാറ: വടക്ക് കിഴക്കന്‍ സിറിയയില്‍ കുര്‍ദ് കേന്ദ്രങ്ങള്‍ക്കെതിരെയുള്ള തുര്‍ക്കിയുടെ ആക്രമണം കടുക്കുന്നു. നാലാം ദിവസത്തിലേക്ക് കടന്ന പോരാട്ടത്തില്‍ സിറിയ രക്തക്കളമായിരിക്കുകയാണ്. അമേരിക്കന്‍ സൈന്യം പിന്‍മാറിയതോടെ തുര്‍ക്കി പോരാട്ടം ആരംഭിച്ചത്. സിറിയയിലെ അതിര്‍ത്തി പട്ടണമായ റാസ് അല്‍ ഐന്‍ പിടിച്ചെടുത്തതായി തുര്‍ക്കി അവകാശപ്പെട്ടു. യുഎന്‍ അടക്കമുള്ളവര്‍ തുര്‍ക്കിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം സിറിയയില്‍ നിന്നുള്ള വന്‍ അഭയാര്‍ത്ഥി കൂട്ടം ഇപ്പോള്‍ തുര്‍ക്കിയിലുണ്ട്. ഇത് നിയന്ത്രിക്കാനുള്ള വഴിയായിട്ടാണ് തുര്‍ക്കി ആക്രമണത്തെ കാണുന്നത്. കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോയാല്‍ തുര്‍ക്കിക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പ് അമേരിക്ക നല്‍കിയിട്ടില്ല. എന്നാല്‍ എന്ത് സമ്മര്‍ദം വന്നാലും സിറിയയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍ പറഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

രക്ത കലുഷിതമായി സിറിയ

രക്ത കലുഷിതമായി സിറിയ

സിറിയയിലെ അതിര്‍ത്തി നഗരമായ റാസ് അല്‍ ഐന്‍ പിടിച്ചെടുത്തതായിട്ടാണ് തുര്‍ക്കിയുടെ അവകാശവാദം. എന്നാല്‍ പോരാട്ടം രക്ത കലുഷിതമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കുര്‍ദുകളില്‍ നിന്ന് ഇത് പിടിച്ചെടുത്തെന്നാണ് അവകാശവാദം. അതേസമയം തങ്ങള്‍ യുഎസ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയെന്ന വാദങ്ങളെ തുര്‍ക്കി തള്ളി. എന്നാല്‍ തുര്‍ക്കിയുടെ വാദം തെറ്റാണെന്ന് സിറിയ പറഞ്ഞു. അല്‍ ഐന്‍ കൈവിട്ടിട്ടില്ലെന്നാണ് സിറിയയുടെ വാദം.

മരണ സംഖ്യ ഉയരുന്നു

മരണ സംഖ്യ ഉയരുന്നു

നാല് ദിവസമായി തുടരുന്ന പോരാട്ടത്തില്‍ 30 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ പാര്‍പ്പിടവും ജീവിത സാഹചര്യവും നഷ്ടപ്പെട്ട് തെരുവിലാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് യുഎസ് പിന്‍മാറിയത് വലിയ തെറ്റാണെന്ന് നേരത്തെ സിറിയ പറഞ്ഞിരുന്നു. കുര്‍ദുകള്‍ തീവ്രവാദികളാണെന്നും, ഇവരെ സുരക്ഷിത മേഖലയില്‍ നിന്ന് ഓടിക്കണമെന്നുമാണ് തുര്‍ക്കിയുടെ പക്ഷം. നിലവില്‍ മൂന്ന് മില്യണിലധികം സിറിയന്‍ അഭയാര്‍ത്ഥികള്‍ തുര്‍ക്കിയിലുണ്ട്. ഇത് മുന്നില്‍ കണ്ടാണ് തുര്‍ക്കിയുടെ തീരുമാനം.

യുദ്ധവിമാനങ്ങള്‍ അല്‍ ഐനില്‍

യുദ്ധവിമാനങ്ങള്‍ അല്‍ ഐനില്‍

കുര്‍ദുകളും തുര്‍ക്കിഷ് സൈന്യവും തമ്മില്‍ കടുത്ത പോരാട്ടമാണ് റാസ് അല്‍ ഐനില്‍ നടന്നത്. ഇവിടെ യുദ്ധവിമാനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. കനത്ത സ്‌ഫോടനങ്ങളും വെടിയൊച്ചയും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം തല്‍ അബ്യാദിനും റാസ് അല്‍ ഐനിനും ഇടയിലുള്ള നിര്‍ണായകമായ റോഡ് പാത പിടിച്ചെടുത്തതായി തുര്‍ക്കി വക്താവ് പറഞ്ഞു. ഇവിടെയുള്ള 18ഓളം ഗ്രാമങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഷെല്ലാക്രമണം അമേരിക്കയ്‌ക്കെതിരെ

ഷെല്ലാക്രമണം അമേരിക്കയ്‌ക്കെതിരെ

യുഎസ് സൈന്യത്തിന്റെ സാന്നിധ്യം ഇപ്പോഴുള്ള സിറിയന്‍ പട്ടണമായ കൊബാനെയില്‍ ഷെല്ലാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം യുഎസ് സ്ഥിരീകരിച്ചു. തുര്‍ക്കിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഈ മേഖലയില്‍ നിന്ന് തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും, അതിനെതിരെയുള്ള മറുപടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും തുര്‍ക്കി സൈനിക വക്താവ് പറഞ്ഞു. അതേസമയം യുഎസ് പറഞ്ഞതോടെ ബോംബ് കേന്ദ്രങ്ങള്‍ പൂട്ടിയെന്നും തുര്‍ക്കി വ്യക്തമാക്കി.

ഉപരോധം വരുമോ?

ഉപരോധം വരുമോ?

തുര്‍ക്കി വിനാശകരമായ ആക്രമണത്തിന് തയ്യാറെടുത്താല്‍ കടുത്ത ഉപരോധം കൊണ്ടുവരാനാണ് ട്രംപിന്റെ പദ്ധതി. ഇക്കാര്യം ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുച്ചിന്‍ സ്ഥിരീകരിച്ചു. തുര്‍ക്കിയുടെ സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കാന്‍ യുഎസ്സിന് സാധിക്കുമെന്ന് നുച്ചിന്‍ പറയുന്നു. അതേസമയം കുര്‍ദുകളെ പിണക്കാന്‍ തയ്യാറല്ലെന്ന് യുഎസ് സൂചിപ്പിക്കുന്നു. തുര്‍ക്കി സ്വമേധയാ തീരുമാനിച്ച സൈനിക നീക്കത്തിന് ആരും അനുമതി നല്‍കിയിട്ടില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ വ്യക്തമാക്കി.

എന്ത് വന്നാലും പിന്‍മാറില്ല

എന്ത് വന്നാലും പിന്‍മാറില്ല

സിറിയയിലെ പോരാട്ടത്തില്‍ നിന്ന് എന്ത് ഭീഷണി വന്നാലും പിന്‍മാറില്ലെന്ന് എര്‍ദോഗന്‍ പറഞ്ഞു. രണ്ട് വശത്ത് നിന്നും ഭീഷണികള്‍ വരുന്നുണ്ട്. ഇത് നിര്‍ത്താനാണ് അവരുടെ സമ്മര്‍ദം. ഞങ്ങള്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെക്കില്ല. ഞങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് തീവ്രവാദികള്‍ ദുരേക്ക് പോകുന്നത് വരെ ഈ ആക്രമണം തുടരും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം നേരത്തെ സൂചിപ്പിച്ചതാണെന്നും എര്‍ദോഗന്‍ പറഞ്ഞു.

ചര്‍ച്ചയ്‌ക്കൊരുങ്ങി ഇറാന്‍

ചര്‍ച്ചയ്‌ക്കൊരുങ്ങി ഇറാന്‍

കുര്‍ദുകള്‍ക്കും തുര്‍ക്കിക്കും ഇടയില്‍ മധ്യസ്ഥ വഹിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചു. തുര്‍ക്കിയും ഇറാനും സുഹൃത്തുക്കളാണെങ്കിലും സിറിയന്‍ വിഷയത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. സിറിയയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടത്. അദാന ഉടമ്പടി നടപ്പാക്കാന്‍ തുര്‍ക്കി മുന്‍കൈയ്യെടുക്കണമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫും ആവശ്യപ്പെട്ടു. അതേസമയം ഇതിനോട് പോസിറ്റീവായല്ല തുര്‍ക്കി പ്രതികരിച്ചത്.

തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്കതുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്ക

English summary
turkey claims border town of ras al ain seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X