സേനയെ തുരത്തുന്ന തുര്‍ക്കിയുടെ വീരജനത... ഞെട്ടിപ്പിയ്ക്കുന്ന ചിത്രങ്ങള്‍
ഇസ്താംബുള്‍: സൈന്യം സര്‍വ്വ ശക്തിയും ആയുധങ്ങളും എടുത്ത് അധികാരം കൈയ്യാളാന്‍ ഇറങ്ങിയപ്പോള്‍ തുര്‍ക്കിയിലെ ജനത കൈയ്യും കെട്ടി നോക്കിയിരുന്നില്ല. തീ തുപ്പുന്ന ടാങ്കുകളേയും താഴ്ന്ന് പറക്കുന്ന യുദ്ധവിമാനങ്ങളേയും വെടിയുതിര്‍ക്കുന്ന യന്ത്രത്തോക്കുകളേയും വകവയ്ക്കാതെ അവര്‍ ജനാധിപത്യത്തിന് വേണ്ടി യുദ്ധം ചെയ്തു.
സൈന്യത്തെ തെരുവില്‍ തടഞ്ഞ് ജനക്കൂട്ടം രാജ്യത്തെ പട്ടാള അട്ടിമറിയില്‍ നിന്ന് രക്ഷിച്ചു. ജനങ്ങളുടെ കൈയ്യില്‍ പെട്ട പട്ടാളക്കാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കാണ് വിധേയരായത്.
പിടികൂടിയ പട്ടാളക്കാരെ ജനങ്ങള്‍ പോലീസിലേല്‍പിച്ചു. നൂറ് കണക്കിന് പട്ടാളക്കാര്‍ ഇങ്ങനെ പോലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനക്കൂട്ടം പട്ടാളത്തെ കൈകാര്യം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
|
സൈന്യത്തെ തുരത്താന്‍
സൈനിക അട്ടിമറിയുടെ സമയത്ത് ജനകീയ പ്രതിരോധം ഉണ്ടാവുകയും അത് വിജയം കാണുകയും ചെയ്യുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഗതിയാണ്. തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് അഭിമാനിയ്ക്കാം.

കൈയ്യില്‍ കിട്ടിയപ്പോള്‍
ജനങ്ങള്‍ ഒരു പട്ടാളക്കാരെ പിടികൂടിയപ്പോഴുള്ള അവസ്ഥയാണിത്.
|
പ്രസിഡന്റിന്റെ ആഹ്വാനം
പട്ടാള അട്ടിമറിയെ ചെറുക്കാന്‍ പ്രസിഡന്റ് എര്‍ദോഗന്‍ ആഹ്വാനം ചെയ്തിരുന്നു. ജനങ്ങള്‍ ഇത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു.
|
പട്ടാളത്തെ പിടിയ്ക്കുന്ന പോലീസ്
പോലീസുകാരാണ് പട്ടാളക്കാരെ അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റമാണ് പട്ടാളക്കാര്‍ക്കെതിരെ ചുമത്തുന്നത്.
|
വലിയ വില കൊടുക്കേണ്ടിവരും
സൈനിക അട്ടിമറി നടത്താന്‍ ശ്രമിച്ച രാജ്യദ്രോഹികള്‍ വലിയ വില കൊടുക്കേണ്ടിവരും എന്നാണ് പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കിയിട്ടുള്ളത്.
|
ടാങ്കുകളെ പോലും പേടിയ്ക്കാതെ
സൈന്യത്തിന്റെ ടാങ്കുകളെ പോലും ഭയക്കാതെയാണ് ജനക്കൂട്ടം മുന്നോട്ട് നീങ്ങിയത്. സൈന്യത്തെ കീഴടക്കി ജനങ്ങള്‍ ടാങ്കുകള്‍ക്ക് മുകളില്‍ കയറി നിന്ന് ആഹ്ലാദം പ്രകടിപ്പിയ്ക്കുന്ന കാഴ്ചകളും കാണാം.
|
തെരുവിലിറങ്ങിയ ജനക്കൂട്ടം
പട്ടാള ഭരണത്തേക്കാള്‍ എത്രയോ മികച്ചാണ് ജനാധിപത്യം എന്ന് തുര്‍ക്കിയിലെ ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു എന്ന് വേണം കരുതാന്‍.
|
ഐസിസ് വന്നാല്‍
പട്ടാള അട്ടിമറിയ്ക്ക് പിന്നില്‍ ആരാണെന്ന് തുടക്കത്തില്‍ വ്യക്തമായിരുന്നില്ല. ഐസിസ് എങ്ങാനും ആണെങ്കില്‍ അത് തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിയ്ക്കും എന്ന് തുര്‍ക്കി ജനതയ്ക്ക് നന്നായി അറിയാം.
|
കൊല്ലാനും ചാവാനും
പ്രസിഡന്റ് എല്‍ദോര്‍ഗന്റെ ആഹ്വാനം കേട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
|
അപ്രതീക്ഷിതം
അട്ടിമറിയ്ക്ക് ശ്രമിച്ചവര്‍ ഒരിയ്ക്കലും ഇത്തരം ഒരു ജനകീയ പ്രതിരോധം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.












Click it and Unblock the Notifications