കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പില്‍ കുടിയേറ്റക്കാരെ തടയാന്‍ മാത്രമാണ് തുര്‍ക്കിയുമായി കരാറുണ്ടാക്കിയത്: ജര്‍മന്‍ ചാന്‍സലര്‍

Google Oneindia Malayalam News

ബെര്‍ലിന്‍: യൂറോപ്പിലേക്ക് കുടിയേറ്റക്കാരെ തടയാന്‍ തുര്‍ക്കിയുടെ സഹായം ആവസ്യമായി വന്നതു കൊണ്ടുമാത്രമാണ് തുര്‍ക്കിയുമായി കരാറുണ്ടാക്കിയതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍. യൂറോപ്യന്‍ യൂണിയനിലേക്ക് ചേക്കേറാനുള്ള എളുപ്പ മാര്‍ഗമാണ് തുര്‍ക്കിയുമായുള്ള കരാറെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജര്‍മന്‍ ചാന്‍സലര്‍.

Angela Merker

കുടിയേറ്റക്കാര്‍ ഗ്രീക്ക് ദ്വീപിലെത്തി ദിവസങ്ങള്‍ക്കകം അവരെ തിരിച്ചയക്കാനുള്ള പദ്ധതിയാണ് തുര്‍ക്കിയുമായി ഉണ്ടാക്കിയിട്ടുള്ളത്. കുടിയേറ്റകാര്‍ക്കും അഭയാര്‍ഥികള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഓഫീസര്‍മാരുമായി സംസാരിക്കാനും പരാതി പരിഹരിക്കാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതിക്ക് 20 ദശലക്ഷം യൂറോ പ്രതിമാസം ചിലവുവരും. എങ്കിലും രണ്ടായിരം കുടിയേറ്റക്കാരെ പ്രതിദിനം കൈകാര്യം ചെയ്യുന്നതിനും സാധുതയുള്ളവരെ തുര്‍ക്കിയിലെത്തിക്കാനും കഴിയും. അതേസമയം തുര്‍ക്കിയില്‍ നിന്നും സിറിയന്‍ അഭയാര്‍ഥികളെ ഓരോരുത്തരായി കടത്തിവിടുന്നതിന് ആറ് ദശലക്ഷം യൂറോ ആണ് ചെലവായി ആ രാജ്യത്തിന് ലഭിക്കുന്നത്. ജൂണ്‍ മുതല്‍ വിസയില്ലാതെ സഞ്ചരിക്കാനുള്ള പദ്ധതിയും വരുന്നുണ്ട്.

English summary
Migrants landing on the Greek islands will be deported within days, under a fast-tracked process drawn up by Angela Merkel to deter crossings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X