Get Updates
Get notified of breaking news, exclusive insights, and must-see stories!

128 മണിക്കൂർ ഭൂകമ്പ ഭൂമിയിൽ..ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ട് രണ്ട് മാസം പ്രായമുള്ള കുട്ടി

ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കയ്യടിയോടെ ആയിരുന്നു ഈ കുഞ്ഞിനെ ആളുകൾ വരവേറ്റത്.

turkeu

തുർക്കിയിലും സിറിയയിലും ഭൂകമ്പം കവർന്നെടുത്തത് പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ്. 28000 ആളുകൾ‌ മരണപ്പെട്ടു. 6000ൽ അധികം കെട്ടിടങ്ങൾ തകർന്നു. ഈ ദുരന്തത്തിന് ഇടയിലും നേർത്ത സന്തോഷം നൽകുന്ന ഒരു സംഭവം തുർക്കിയിൽ നിന്ന് പുറത്തുവന്നു.

രണ്ട് മാസം പ്രയം മാത്രമുള്ള കുഞ്ഞ് അത്ഭുതകരമായി ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്നലെ തുർക്കിയിലെ ഹതായിൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തി. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കയ്യടിയോടെ ആയിരുന്നു ഈ കുഞ്ഞിനെ ആളുകൾ വരവേറ്റത്.

ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കിടയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ രണ്ട് വയസുകാരിയും ആറ് മാസം ഗർഭിണിയും 70 വയസുള്ള സ്ത്രീയും ഉൾപ്പെടുന്നുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..

31

അതേസമയം തുർക്കിയിൽ രക്ഷ്പ്രവർത്തനത്തിന് ഇന്ത്യയിൽ നിന്നും സംഘം എത്തിയിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച 'ഓപറേഷൻ ദോസ്തി'നു കീഴിൽ, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ദുരിത മേഖലയിൽ ആശുപത്രി നിർമിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നേരത്തേ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

ഓപറേഷൻ ദോസ്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറ് വിമാനങ്ങളെയാണ് തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികൾ, മരുന്ന്, സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, മൊബൈൽ ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടെ ഓപറേഷൻ ദോസ്തിന്റെ ഭാഗമാണ്. തുർക്കിയുടെ തെക്കു കിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്

ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി ഒടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽപ്രചരിച്ചിരുന്നു. സിറിയൻ അതിർത്തിയോട് ചേർന്നുള്ള തെക്ക്- കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോ മീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂകമ്പത്തിൽ തകർന്ന തുർക്കിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് തുർക്കി വനിത ചുംബിക്കുന്ന ചിത്രം ആണ് വൈറൽ ആയിരിന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+