കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കെതിരെ പോരാടാന്‍ പാകിസ്താനെ തുർക്കി സഹായിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രിയുടെ അവകാശവാദം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താനെ തുർക്കി സഹായിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി | Oneindia Malayalam

ദില്ലി: ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്താനൊപ്പം നില്‍ക്കുമെന്ന് തുര്‍ക്കി ഉറപ്പു നല്‍കിയതായി പാകിസ്താന്റെ അവകാശവാദം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ലോകരാജ്യങ്ങളിലെല്ലാം സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇതിനിടെയാണ് ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി 300 ലധികം ഭീകരവാദികളെ കൊലപ്പെടുത്തിയത്. അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു പാകിനും പാകിസ്താന്റെ സമ്മതിയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കും. പുല്‍വാമയിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയ ജെയ്ഷ് ഇ മുഹമ്മദിന്റെ പ്രധാന താവളങ്ങളെല്ലാം ബാലക്കോട്ട് ആക്രമണത്തില്‍ തകര്‍ത്തിരുന്നു.

ഇതിനിടെയാണ് തുര്‍ക്കി ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പാകിസ്താന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന അവകാശ വാദവുമായി പാക് രംഗത്തെത്തിയത്. തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്നും പാകിനോട് അനുകമ്പയും അനുകൂല നിലപാടും പ്രകടിപ്പിച്ചെന്നും റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

mevlut-cavusoglu

ഇന്ത്യയ്ക്ക് എതിരെ നിലകൊള്ളാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതിനൊപ്പം വരാന്‍ പോകുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും ഉരപ്പു നല്‍കിയാതായി ഷാ മഹമ്മൂദ് അവകാശപ്പെടുന്നു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസും ഫോണില്‍ സംസാരിച്ചെന്നും പാകിസ്താന്റെ നിലവിലെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിച്ചെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തുര്‍ക്കിയില്‍ നിന്നും ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് ആദ്യമായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലമാിക് കോ ഓപ്പറേഷനില്‍ ക്ഷണം ലഭിച്ചിരുന്നു. സുഷമ സ്വരാജ് യുഎഇയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളോട് ഇടപെടല്‍ ആവശ്യപ്പെടാനും ഇന്ത്യ തീരുമാനം എടുത്തിരുന്നു.

English summary
Turkey extended help for Pakistan for the on going aggression with India say Pak foreign minister, But turkey did not comment on this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X