Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിക്ക് അപ്രതീക്ഷിത തിരിച്ചടി; ബുക്കിങ് റദ്ദാക്കി ഇന്ത്യക്കാര്‍, മാര്‍ബിള്‍ ഹബ്ബും ഉടക്കി

പാകിസ്താന് സൈനിക പിന്തുണ നല്‍കിയ തുര്‍ക്കിക്കും അസര്‍ബൈജാനും ഇന്ത്യക്കാരുടെ 'തിരിച്ചടി'. രണ്ട് രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ ബുക്കിങുകള്‍ പകുതിയും റദ്ദാക്കി. തുര്‍ക്കിയിലേക്കുള്ള 22 ശതമാനം ബുക്കിങും അസര്‍ബൈജാനിലേക്കുള്ള 30 ശതമാനം ബുക്കിങും കഴിഞ്ഞ ആറ് ദിവസത്തിനിടെ റദ്ദാക്കപ്പെട്ടുവെന്ന് ഈസിമൈട്രിപ് സഹസ്ഥാപകന്‍ നിശാന്ത് പിറ്റി പറഞ്ഞു.

ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് പാകിസ്താനെ പിന്തുണച്ചത് തുര്‍ക്കിയും അസര്‍ബൈജാനുമാണ് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് രാജ്യങ്ങളിലേക്കും വളരെ അടിയന്തരമായ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുത് എന്ന് മെയ് ഒമ്പതിന് യാത്രാ നിയന്ത്രണം വരികയും ചെയ്തു. ഇതിന് ശേഷമാണ് ബുക്കിങ് റദ്ദാക്കലുണ്ടായത്. ബഹിഷ്‌കരണ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പാകിസ്താനെ പിന്തുണച്ച് രംഗത്തുവന്നു.

boycott turkey call-

ഓരോ വര്‍ഷവും നിരവധി ഇന്ത്യക്കാരാണ് തുര്‍ക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്താറുള്ളത്. 2024ല്‍ അസര്‍ബൈജാനിലെത്തിയ 13 ശതമാനം ടൂറിസ്റ്റുകള്‍ ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം തുര്‍ക്കി സന്ദര്‍ശിച്ചത് 3.3 ലക്ഷം ഇന്ത്യക്കാരാണ്. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്കുള്ള യാത്ര ഉപേക്ഷിക്കണം എന്ന് പ്രചാരണമുണ്ട്.

ബുക്കിങ് എടുക്കുന്നില്ല

ചില ട്രാവല്‍ ഏജന്‍സികള്‍ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ബുക്കിങുകള്‍ എടുക്കുന്നില്ല എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇന്‍ഡിഗോ തുര്‍ക്കി വിമാനം റദ്ദാക്കിയിട്ടില്ല. എല്ലാ സര്‍വീസുകളും നിലവിലുള്ള പോലെ തുടരുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, തുര്‍ക്കിയില്‍ നിന്നുള്ള വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉപരോധം ഏര്‍പ്പെടുത്തണം എന്ന് ഉദയ്പൂരിലെ മാര്‍ബിള്‍ പ്രൊസസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മാര്‍ബിള്‍ ഇറക്കരുത്

തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ മാര്‍ബിള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് നിര്‍ത്തിവയ്ക്കണം എന്നാണ് ഉദയ്പൂരിലെ മാര്‍ബിള്‍ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂനെയിലെ വ്യാപാരികളും തുര്‍ക്കിക്കെതിരെ രംഗത്തുവന്നു. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ദേശീയ തലത്തില്‍ ബഹിഷ്‌കരിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു.

നടിയുടെ അഭ്യര്‍ഥന

ആരും തുര്‍ക്കി സന്ദര്‍ശിക്കരുത് എന്ന് നടി രുപാലി ഗാംഗുലി ആരാധകരോട് ആവശ്യപ്പെട്ടു. ബിജെപി അംഗമാണ് രുപാലി ഗാംഗുലി. 'തുര്‍ക്കിയിലേക്കുള്ള യാത്ര റദ്ദാക്കാമോ. എല്ലാ ഇന്ത്യന്‍ സെലിബ്രിറ്റികളോടും യാത്രക്കാരോടുമുള്ള എന്റെ അഭ്യര്‍ഥനയാണ്. ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഇതെങ്കിലും നാം ചെയ്യണം' എന്നും രുപാലി ഗാംഗുലി എക്‌സില്‍ കുറിച്ചു.

തുര്‍ക്കി സൈനികര്‍ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി ഡ്രോണുകളാണ് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത് എന്ന് നേരത്തെ സൈന്യം സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് ഓപറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് തുര്‍ക്കി സൈനികരും ഉണ്ട് എന്ന വാര്‍ത്ത. തുര്‍ക്കിയുടെ സൈനിക ഉപദേശകര്‍ പാകിസ്താന്‍ സൈനിക ഓഫീസര്‍മാര്‍ക്ക് ഡ്രോണ്‍ ആക്രമണത്തിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി എന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടിലുള്ളത്.

ഉര്‍ദുഗാന്റെ പ്രതികരണം

അതിനിടെ, തുര്‍ക്കി നല്‍കിയ സഹായത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നന്ദി പറഞ്ഞു. പാകിസ്താനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ നന്ദിയുണ്ട് എന്നായിരുന്നു ഷഹ്ബാസ് ഷരീഫ് എക്‌സില്‍ കുറിച്ചത്. ഇതിനുള്ള മറുപടിയായി ഉര്‍ദുഗാന്‍ തിരിച്ചും നന്ദി പറഞ്ഞു. ഷഹ്ബാസിനെ അമൂല്യമായ സഹോദരന്‍ എന്നാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്.

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദാന്‍ നല്‍കിയ അതുല്യമായ പിന്തുണയ്ക്ക് നന്ദി പറയുന്നു എന്നായിരുന്നു ഷഹ്ബാസിന്റെ എക്‌സിലെ കുറിപ്പ്. കൂടുതല്‍ സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമക്കി. യഥാര്‍ഥ സൗഹൃദത്തിന്റെ ഉദാഹരണമാണ് പാകിസ്താന്‍ എന്ന് ഉര്‍ദുഗാന്‍ മറുപടി നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+