തുര്‍ക്കി പറയുന്നു, ഇന്ത്യ തന്നെ ശരണം; റഷ്യ നിലപാട് മാറ്റിയപ്പോള്‍ ഡീസലിന് ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി

റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി. ഈ മാസം ഇന്ത്യയില്‍ നിന്നുള്ള ഡീസല്‍ ഇറക്കുമതി കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് തുര്‍ക്കി. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയെയും തുര്‍ക്കി കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. ലോക വിപണിയിലെ സമവാക്യങ്ങള്‍ മാറുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

യുഎഇ കൊടുത്ത പണി ഏറ്റു; നമ്മള്‍ സുഹൃത്തുക്കള്‍, ഒന്നിച്ചിരിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ്
യുഎഇ കൊടുത്ത പണി ഏറ്റു; നമ്മള്‍ സുഹൃത്തുക്കള്‍, ഒന്നിച്ചിരിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ്

ആഫ്രിക്കന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് കെനിയ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കി വിപണിയിലും ഇന്ത്യയുടെ സാന്നിധ്യം നിര്‍ണായകമാകുന്നു എന്ന വിവരം. പെട്രോളിയം വിപണിയില്‍ പ്രധാന ശക്തിയായി ഇന്ത്യ മാറിയിട്ടുണ്ട്.

turkey diesel import from india increases

ഈ മാസം ഓരോ ദിവസവും തുര്‍ക്കി 1.20 ലക്ഷം ബാരല്‍ ഡീസല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുന്നുണ്ട് എന്നാണ് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ നിന്ന് 90000 ബാരലും. 2022ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും അധികം ഡീസല്‍ ഇന്ത്യയില്‍ നിന്ന് തുര്‍ക്കി വാങ്ങുന്നത്. സാധാരണ റഷ്യയെ ആണ് തുര്‍ക്കി ഡീസലിന് വേണ്ടി ആശ്രയിച്ചിരുന്നത്.

ഇറാന്‍ ഒതുങ്ങില്ല; വമ്പന്‍ എണ്ണക്കരാറുമായി അമേരിക്ക, വെനസ്വേലയെ തൂക്കി, ഡോളര്‍ ഒഴിവാക്കാന്‍ മുജ്തബ
ഇറാന്‍ ഒതുങ്ങില്ല; വമ്പന്‍ എണ്ണക്കരാറുമായി അമേരിക്ക, വെനസ്വേലയെ തൂക്കി, ഡോളര്‍ ഒഴിവാക്കാന്‍ മുജ്തബ

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം വര്‍ഷങ്ങളായി തുടരുകയാണ്. അടുത്തിടെ യുക്രൈന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ ക്രൂഡ് ഓയില്‍ സംസ്‌കരണ കേന്ദ്രത്തിന് തകരാര്‍ സംഭവിച്ചു. ഇതോടെ ഡീസല്‍ കയറ്റുമതിക്ക് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബറിലും റഷ്യ ഡീസല്‍ കയറ്റുതമി ചെയ്യാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡീസല്‍ വരവും നിലച്ചത് തുര്‍ക്കിക്ക് തിരിച്ചടിയായി. ഹോര്‍മുസ് പാത കടന്ന് കപ്പലുകള്‍ വരാത്തത് തുര്‍ക്കിയുടെ വിപണിയെയും ഞെരുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറക്കുമതി വിപുലീകരിക്കാന്‍ തുര്‍ക്കി തീരുമാനിച്ചത്. ഇത് ഇന്ത്യയ്ക്ക് അനുഗ്രഹമായി. ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഡീസല്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തുര്‍ക്കി.

റഷ്യയില്‍ നിന്ന് ഓരോ ദിവസവും 2.81 ലക്ഷം ബാരല്‍ ഡീസലാണ് തുര്‍ക്കി ഇറക്കുമതി ചെയ്തിരുന്നത്. റഷ്യ കയറ്റുമതി നിയന്ത്രിച്ചതോടെ കഴിഞ്ഞ മാസം ഒരു ലക്ഷം ബാരലായും ഈ മാസം 80000 ബാരലായും കുറഞ്ഞിരിക്കുകയാണ്. പകരം ആവശ്യമുള്ള ഡീസല്‍ കണ്ടെത്താനാണ് തുര്‍ക്കി ഇന്ത്യയെ സമീപിച്ചത്. റഷ്യ ഡീസല്‍ കയറ്റുമതി നിരോധനം നീട്ടിയാല്‍ വരും മാസങ്ങളിലും തുര്‍ക്കിക്ക് ഇന്ത്യ തന്നെയാകും ശരണം.

സ്വര്‍ണം ഇടിഞ്ഞുവീണു; ഇന്ന് വന്‍ വിലക്കുറവ്, ആഭരണം വാങ്ങുന്നുണ്ടോ? പവന്‍ വില അറിയാം
സ്വര്‍ണം ഇടിഞ്ഞുവീണു; ഇന്ന് വന്‍ വിലക്കുറവ്, ആഭരണം വാങ്ങുന്നുണ്ടോ? പവന്‍ വില അറിയാം

ആഫ്രിക്കയിലെ കെനിയ നേരത്തെ സൗദി അറേബ്യയെ ആണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ആശ്രിയിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയെ ആണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുകയാണ് ഇന്ത്യന്‍ കമ്പനികള്‍. നേരത്തെ യൂറോപിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ആണ് വളഞ്ഞ വഴിയില്‍ വരുന്നത് എന്ന് ചൂണ്ടിക്കാട്ടി യൂറോപ്പ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+